ഇറാന്‍ യു എസ് യുദ്ധത്തില്‍ ഇറാന്റെ ആക്രമണത്തിന്റെ ബലമായി ഏറ്റവും കൂടുതല്‍ നഷ്ട്ടം ഏറ്റു വാങ്ങേണ്ടി വന്നത് ഗള്‍ഫ് രാജ്യങ്ങള്‍ക്കാണ് . ഈ ഗള്‍ഫ് രാജ്യങ്ങളുടെ പുനര്‍നിര്‍മാണത്തിന് ഉപരോധം നിലനില്‍ക്കുന്ന ഇറാന്റെ ആസ്തികള്‍ ചെലവഴിക്കാന്‍ യുഎസ് ഒരുങ്ങുന്നതായാണ് വിവരം. ഇറാന്റെ 2400 കോടി ഡോളറിന്റെ വിദേശ ആസ്തികള്‍ക്കാണ് യുഎസ് ഉപരോധമുള്ളത്. എന്നാല്‍ ഈ തുക ഇറാന്റെ ആക്രമണത്തിലുണ്ടായ നഷ്ടങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിച്ചേക്കും.
യുഎസിന്റെ ശ്രമം നിലവില്‍ നടക്കുന്ന സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായേക്കാമെന്നും വിലയിരുത്തലുണ്ട്. ഹോര്‍മുസില്‍ ഇറാന്റെ ഡ്രോണുകള്‍ യുഎസ് സൈന്യം വെടിവച്ചിട്ടതും പശ്ചിമേഷ്യയിലെ പലയിടങ്ങളിലും ഇറാന്‍ ആക്രമണം നടത്തിയതും നിക്ഷേപകരുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനിടെ പരമോന്നത നേതാവ് മുജ്തബ ഖമനയിയ്ക്കുള്ള നിര്‍ണായക സന്ദേശവുമായി പാക് സൈനിക മേധാവി അസിം മുനിര്‍ ഇറാനിലെത്തി. എന്നാല്‍ എന്താണ് ഈ സന്ദേശമെന്ന് ഇറാന്‍ വെളിപ്പെടുത്തിയിട്ടില്ല. അടുത്ത ദിവസങ്ങളില്‍ ഓഹരി വിപണി, ക്രൂഡോയില്‍, സ്വര്‍ണം എന്നിവയെ ബാധിക്കാന്‍ ഇടയുള്ള നീക്കമാണിത്. യുഎസ് തൊഴില്‍ കണക്കുകളില്‍ തട്ടിത്തകര്‍ന്ന വിപണി കൂടുതല്‍ ഇടിവിലേക്ക് പോകാനുള്ള സാധ്യതയാണുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിസര്‍വ് ബാങ്ക് നടത്തിയ ഇടപെടലുകള്‍ വിപണിക്ക് ഗുണകരമായേക്കുമെന്നും വിദഗ്ധര്‍ പറയുന്നു.