പാകിസ്‌താൻ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളുൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ. 14 പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ അധികൃതർ അറിയിച്ചു . ഖോസ്ത്, കുനാർ, പക്തിക എന്ന പ്രവിശ്യകളിലാണ് പാകിസ്താന്റെ ആക്രമണുണ്ടായതെന്ന് താലിബാൻ ഭരണകൂടത്തിന്റെ വക്താവ് സബീനുള്ള മുജാഹിദ് അറിയിച്ചു. പാകിസ്‌താൻ വീണ്ടും അഫ്‌ഗാന്റെ വ്യോമാതിർത്തി ലംഘിച്ച് ബോംബിട്ടുവെന്ന് അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ആക്രമണത്തെ അപലപിക്കുന്നതായും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. മരണപ്പെട്ടവരിൽ 11 പേർ കുട്ടികളാണ്. ഉറക്കത്തിനിടെയാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്. ബോംബാക്രമണത്തിൽ നിന്ന് ഓടിരക്ഷപ്പെടാനുള്ള അവസരം പോലും അവർക്ക് ലഭിച്ചില്ലെന്നും അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. സ്പേര ജില്ലയിലെ ഒരു വീടിന് നേരെ ആക്രമണമുണ്ടായി. വീട്ടിലെ പത്ത് പേരിൽ ഒമ്പത് പേരും കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം സംഭവത്തിൽ പാകിസ്‌താൻ്റെ ഭാഗത്തുനിന്ന് സ്ഥിരീകരണമുണ്ടായിട്ടില്ല. എന്നാൽ ഭീകരവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്നാണ് പാകിസ്‌താൻ അവകാശപ്പെടുന്നത്.
Global
പാകിസ്‌താൻ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളുൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ. 14 പേർക്ക് പരിക്കേറ്റു.
Author:
ന്യൂസ് ഡെസ്ക്
ന്യൂസ് ഡെസ്ക്
Published on:
11 Jun 2026, 7:14 am
Updated on:
11 Jun 2026, 7:14 am
Follow Us:
YouTube