നാലുവർഷത്തിലേറെയായി തുടരുന്ന റഷ്യ ഉക്രൈൻ യുദ്ധത്തിൽ , റഷ്യയുടെ തലസ്ഥാനമായാ മോസ്‌കോയിൽ ശക്തമായ ഡ്രോൺ ആക്രമണം നടത്തി ഉക്രൈൻ. റഷ്യൻ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും രാജ്യത്തെ ഇന്ധന പ്രതിസന്ധി കൂടുതൽ വഷളാകുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏറ്റവും പുതിയ ആക്രമണത്തിൽ ഒരു എണ്ണ ശുദ്ധീകരണശാലയിൽ സ്ഫോടനങ്ങൾ ഉണ്ടായതായും റിപ്പോട്ടുണ്ട് .
റഷ്യൻ വ്യോമ പ്രതിരോധ സേന ഒരു വലിയ ആക്രമണത്തെ ചെറുക്കുന്നത് തുടരുകയാണെന്നും . നിരവധി ഉക്രേനിയൻ ഡ്രോണുകൾക്ക് മോസ്കോയിലെ എണ്ണ ശുദ്ധീകരണശാലയിൽ നാശമുണ്ടാക്കാൻ കഴിഞ്ഞുവെന്നും മോസ്കോ മേയർ സെർജി സോബിയാനിൻ വ്യക്തമാക്കി.
ആക്രമണത്തിൽ ഒരു ഷോപ്പിംഗ് സെന്ററിനും ചെറിയ കേടുപാടുകൾ സംഭവിച്ചതായി അദ്ദേഹം പറഞ്ഞു .
ഈ ആഴ്ചയിൽ റഷ്യൻ ഊർജ്ജ സൗകര്യങ്ങൾക്ക് നേരെ ഇത് രണ്ടാമത്തെ ആക്രമണമാണ്. ചൊവ്വാഴ്ച നടന്ന ഡ്രോൺ ആക്രമണത്തെ തുടർന്ന് റിഫൈനറിയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു .
റഷ്യൻ തലസ്ഥാനത്തെ ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് ആവശ്യമായ ഏകദേശം 40 ശതമാനം പെട്രോളും മറ്റ് എണ്ണ ഉൽപന്നങ്ങളും നൽകുന്നത് ഈ റിഫൈനറിയാണ്. തീ അണയ്ക്കാൻ അടിയന്തര സേവന നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ഇവിടെ ഇപ്പോഴും കനത്ത തീപിടിത്തം തുടരുകയാണെന്ന് അധികൃതർ പറഞ്ഞു .
ആക്രമണത്തെ തുടർന്ന് മേഖലയിലെ ഒരു ബഹുനില റെസിഡൻഷ്യൽ കെട്ടിടം, ഒരു വ്യാവസായിക മേഖല, നിരവധി വീടുകൾ എന്നിവയും ഡ്രോൺ ആക്രമണത്തിൽ തകർന്നതായി റീജിയണൽ ഗവർണർ അറിയിച്ചു. മോസ്കോയിലെ ഏറ്റവും തിരക്കേറിയ ഷെറെമെത്യേവോ വിമാനത്താവളം സർവീസുകൾ നിർത്തിവയ്ക്കുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.