ബന്ദര്‍ അബ്ബാസ് വ്യോമതാവളത്തിന് സമീപം അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിന് പ്രതികാരമായി യുഎസ് താവളത്തില്‍ ആക്രമണം നടത്തിയെന്ന് ഇറാന്‍ അറിയിച്ചു .വ്യാഴാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 4:50-ഓടെയാണ് ഇറാന്‍ തിരിച്ചടി നല്‍കിയതെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കുവൈറ്റിലെ അമേരിക്കന്‍ വ്യോമതാവളത്തിലാണ് ആക്രമണം നടത്തിയതെന്നും ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോട് ചെയ്യുന്നു . ഐ ആർ ജി സി ആണ് അമേരിക്കന്‍ താവളത്തിനെ ലക്ഷ്യമാക്കി ആക്രമണം നടത്തിയത് എന്നാണ് വിവരം . നേരത്തെ ഇറാന്റെ ബന്ദര്‍ അബ്ബാസ് സൈനിക താവളത്തിന് നേരെ അമേരിക്കന്‍ സേന നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് ഈ പ്രത്യാക്രമണം നടന്നതെന്ന് ഇറാന്‍ വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിന് സമീപം നാല് ഇറാനിയന്‍ ഡ്രോണുകള്‍ വെടിവച്ചിടുകയും ബന്ദര്‍ അബ്ബാസിന് സമീപമുള്ള ഡ്രോണ്‍ നിയന്ത്രണ കേന്ദ്രം അമേരിക്ക തകര്‍ക്കുകയും ചെയ്തിരുന്നു.അതേസമയം തങ്ങളുടെ സൈന്യത്തിനും വാണിജ്യ കപ്പല്‍ ഗതാഗതത്തിനും ഭീഷണിയായതിനാലാണ് ഇറാനിയന്‍ ഡ്രോണുകള്‍ തകര്‍ത്തതെന്നും, ഇത് വെടിനിര്‍ത്തല്‍ കരാര്‍ നിലനിര്‍ത്താനുള്ള പ്രതിരോധ നടപടിയാണെന്നുമാണ് അമേരിക്കന്‍ സൈന്യം പറയുന്നത്. അമേരിക്കയുടെ ഭാഗത്തുനിന്ന് ഇനിയുണ്ടാകുന്ന ഏതൊരു നീക്കത്തിനും ഇതിലും ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.