Loading time...
Global

അഫ്ഗാനിസ്ഥാന് റഷ്യയുടെ ആയുധബലം : നെഞ്ചിടിപ്പേറി പാക്കിസ്ഥാൻ

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 1 Jun 2026, 5:51 pm
Updated on: 1 Jun 2026, 5:51 pm
Share:
Follow Us: YouTube
Feature Image

പാകിസ്‌താനെ വെട്ടിലാക്കി താലിബാനും റഷ്യയും തമ്മിൽ സൈനിക സഹകരണ കരാറിൽ ഒപ്പുവെച്ചു. കഴിഞ്ഞദിവസം മോസ്കോയിൽ നടന്ന ഇൻ്റർനാഷണൽ സെക്യൂരിറ്റി ഫോറത്തിൽ വെച്ച് താലിബാൻ പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബും റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി സെർജി ഷോയിഗുവുമാണ് ഈ ചരിത്ര കരാറിൽ ഒപ്പിട്ടത്. താലിബാൻ ഭരണകൂടം മറ്റൊരു രാജ്യവുമായി ഒപ്പിടുന്ന ആദ്യ പ്രതിരോധ കരാറാണിതെന്ന പ്രത്യേകതയുമുണ്ട്. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവുമായി റഷ്യ തന്ത്രപ്രധാനമായ സൈനിക സഹകരണ കരാറിൽ ഒപ്പുവെച്ചതോടെ വെട്ടിലായത് പാകിസ്താനാണ്. പാകിസതാന് ഭീഷണിയായ ഭീകരവാദികൾക്ക് അഭയം നൽകുന്നു എന്നാരോപിച്ച് അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തിയാണ് പാകിസ്‌താൻ മേധാവിത്വം നിലനിർത്തുന്നത്. റഷ്യയുമായുള്ള സഹകരണം പാകിസ്‌താനുമായുള്ള ഏറ്റുമുട്ടലുകളിൽ ഭാവിയിൽ താലിബാന് കൂടുതൽ മേൽകൈ നൽകും. അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പാകിസ്‌താനെതിരെയുള്ള പ്രതിരോധം ശക്തിപ്പെടുത്തുകയാണ് താലിബാൻ ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്. പാകിസ്‌താൻ അഫ്ഗാൻ മണ്ണിൽ നടത്തുന്ന വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാൻ പുതിയ റഷ്യൻ സാങ്കേതികവിദ്യ താലിബാനെ സഹായിക്കും. റഷ്യയും താലിബാനും തമ്മിലുള്ള ഈ പുതിയ ബന്ധം ഇന്ത്യക്ക് തന്ത്രപരമായ നേട്ടമുണ്ടാക്കാൻ സാധ്യതയുണ്ട്. അഫ്ഗാനിസ്ഥാനിൽ പാകിസ്‌താൻ്റെയും ചൈനയുടെയും സ്വാധീനം കുറയ്ക്കാനും മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്താനും ഇത് സഹായിച്ചേക്കും.