ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ ഇറാന്റെ പക്ഷം ചേർന്നാൽ സഖ്യരാജ്യമായ ഒമാനെതിരെ ആക്രമണം നടത്തുമെന്ന സൂചന നൽകി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വിട്ടുനൽകിക്കൊണ്ടുള്ള ഹ്രസ്വകാല കരാറിന് തയാറാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു ട്രംപിന്റെ വിവാദ പ്രതികരണം. ഒമാൻ മര്യാദയ്ക്ക് പെരുമാറിയില്ലെങ്കിൽ അവരെ തകർക്കുമെന്നായിരുന്നു വൈറ്റ് ഹൗസിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ ട്രംപ് പറഞ്ഞത്. ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറന്നുകൊടുക്കുമെന്നും അത് രാജ്യാന്തര ജലാതിർത്തിയാണെന്നും ട്രംപ് വ്യക്‌തമാക്കി. മറ്റ് രാജ്യങ്ങളെപ്പോലെ ഒമാനും മാന്യമായി പെരുമാറണം, അല്ലാത്തപക്ഷം അവരെ തകർക്കേണ്ടി വരും. ഇക്കാര്യം അവർക്ക് നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ട്രംപിൻ്റെ ഈ വിവാദ പരാമർശത്തിൻ്റെ ദൃശ്യങ്ങളും രേഖകളും യുഎസ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ടെങ്കിലും, പ്രസ്‌താവന തിരുത്താനോ വിശദീകരണം നൽകാനോ ഇതുവരെ തയാറായിട്ടില്ല.