ലെബനൻന്റെ തലസ്ഥാനമായ ബെയ്റൂട്ടി ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേൽ . ജൂൺ 1 ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മധ്യസ്ഥത വഹിച്ച വെടിനിർത്തൽ ഹിസ്ബുള്ള അവഗണിച്ചതിനെത്തുടർന്നാണ് ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ ദഹിയെയിൽ ഇസ്രായേൽ വ്യോമസേന ആക്രമണം നടത്തിയത് .
ഐഡിഎഫ്, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു., പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് എന്നിവർ ആക്രമണം സ്‌ഥിതീകരിച്ചു. ബെയ്റൂട്ടിന് തെക്ക് ഭാഗത്തുള്ള ദാഹിയെ ഹിസ്ബുള്ള ഭീകരരുടെ ശക്തമായ സാന്നിധ്യമുള്ള പ്രദേശമാണ്. ആക്രമണങ്ങളെക്കുറിച്ച് യു എസ്സിനെ ഇസ്രായേൽ മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.
ദാഹിയെയിൽ കനത്ത ആക്രമണങ്ങൾ നടത്താൻ ഐഡിഎഫിനോട് നെതന്യാഹുവും കാറ്റ്സും നേരത്തെ ഉത്തരവിട്ടിരുന്നു, എന്നാൽ ജൂൺ 1 ന് ഇസ്രായേലും ലെബനൻ സർക്കാരും തമ്മിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ഒരു പുതിയ വെടിനിർത്തൽ കരാറിൽ എത്തുകയും ഇസ്രായേൽ വ്യോമസേനയുടെ ആക്രമണം നിർത്തി വയ്ക്കുകയുമായിരുന്നു .
വടക്കൻ മേഖലയിലെ ഇസ്രായേൽ സിവിലിയന്മാർക്കെതിരെ ഹിസ്ബുള്ള റോക്കറ്റ് ആക്രമണങ്ങൾ വർദ്ധിച്ചതിനെ തുടർന്നാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കഴിഞ്ഞ ആഴ്ച നെതന്യാഹു പറഞ്ഞിരുന്നു . പുതിയ ആക്രമണത്തിൽ മേഖലയിൽ കുറഞ്ഞത് 10 ടൺ ബോംബുകളെങ്കിലും വർഷിച്ചുവെന്നാണ് റിപ്പോർട്ട് .