Loading time...
Global

ഇറാനിൽ ഭരണകൂട അട്ടിമറിയെന്ന ലക്ഷ്യം തന്നെയാണ് യു.എസിനും ഇസ്രയേലിനും ഇപ്പോഴുമുള്ളതെന്ന് രഹസ്യാന്വേഷണ മന്ത്രാലയം

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 28 May 2026, 7:23 am
Updated on: 28 May 2026, 4:50 pm
Share:
Follow Us: YouTube
Feature Image

ഇറാനിൽ ഭരണകൂട അട്ടിമറിയെന്ന ലക്ഷ്യം തന്നെയാണ് യു.എസിനും ഇസ്രയേലിനും ഇപ്പോഴുമുള്ളതെന്ന പ്രസ്താവനയുമായി ഇറാൻ്റെ രഹസ്യാന്വേഷണ മന്ത്രാലയം. ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കുക, രാജ്യത്തെ വിഭജിക്കുക എന്നീ ലക്ഷ്യങ്ങൾ നേടാൻ ശത്രു മറ്റുമാർഗങ്ങൾ നോക്കുകയാണെന്നും . ഈ യുദ്ധം തുടങ്ങുമ്പോൾത്തന്നെ അവർ അക്കാര്യം തുറന്നുപ്രഖ്യാപിച്ചതാണ്. പക്ഷേ, സൈനികനടപടിയിലൂടെ അവർക്ക് വിജയം നേടാനായില്ല എന്നുമാണ് ഇറാൻ്റെ രഹസ്യാന്വേഷണ മന്ത്രാലയത്തിന്റെ പ്രസ്‌താവനയിൽ പറയുന്നത് . അതിനിടെ, ഇറാനിലെ യുദ്ധം തീർക്കാനുള്ള സാധ്യതകൾ ചർച്ചചെയ്യാൻ യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മന്ത്രിസഭായോഗം വിളിച്ചു. ഇറാനും തന്റെ ഭരണകൂടവും കരാറിനായുള്ള ഏകദേശ ധാരണയിലെത്തിയിട്ടുണ്ടെങ്കിലും ചർച്ചകൾ ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണെന്ന് കഴിഞ്ഞദിവസം ട്രംപ് പറഞ്ഞിരുന്നു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ഇറാൻ്റെ ആണവശേഷി ഇല്ലാതാക്കിയെന്ന വാദത്തിന് വിശ്വാസ്യതനൽകാനും സഹായിക്കുന്ന ഒരു കരാറിലേക്ക് അടുത്തെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. അതിലൂടെ യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതിനോട് റിപ്പബ്ലിക്കന്മാർക്കിടയിൽപ്പോലുമുള്ള എതിർപ്പ് പരിഹരിക്കാനാകുമെന്നാണ് ട്രംപിന്റെ പ്രതീക്ഷ.