Loading time...
Global

വധശിക്ഷ മനുഷ്യന്റെ അന്തസ്സിന് എതിര്; നിലപാട് ആവർത്തിച്ച് ലിയോ പതിനാലാമൻ മാർപാപ്പ

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 11 Oct 2026, 12:11 pm
Updated on: 11 Oct 2026, 12:11 pm
Share:
Follow Us: YouTube
Feature Image

വധശിക്ഷയ്ക്കെതിരായ കത്തോലിക്കാ സഭയുടെ നിലപാട് ലോക വധശിക്ഷാവിരുദ്ധ ദിനത്തിൽ പങ്കുവച്ച സന്ദേശത്തിലൂടെയാണ് മാർപാപ്പ വീണ്ടും വ്യക്തമാക്കിയത്. കുറ്റക്കാരെ തടവിൽ പാർപ്പിച്ച് പൊതുസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവർക്ക് മാനസാന്തരത്തിനുള്ള അവസരവും നൽകാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


2009-ൽ അമേരിക്കയിലെ ഫോർട്ട് ഹുഡ് സൈനിക താവളത്തിലുണ്ടായ വെടിവയ്പ്പിൽ 13 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ മുൻ സൈനിക ഉദ്യോഗസ്ഥൻ നിദാൽ മാലിക് ഹസന്റെ വധശിക്ഷ ഡിസംബർ മൂന്നിന് ഫയറിങ് സ്ക്വാഡ് വഴി നടപ്പാക്കാനാണ് തീരുമാനം. ഇതിന്റെ ദൃശ്യങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള പെന്റഗണിന്റെ നീക്കമാണ് വിവാദത്തിന് കാരണമായത്.


വധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയേട്രോ പരോളിൻ വ്യക്തമാക്കി. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സംപ്രേക്ഷണം കാണില്ലെന്ന് അറിയിച്ചു. വധശിക്ഷയെ പിന്തുണയ്ക്കുന്ന നിലപാടാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. 

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .