ദില്ലിയില്‍ പ്രതിഷേധിച്ച ജോണ്‍ ബ്രിട്ടാസ് എംപിക്കും വിദ്യാര്‍ഥി നേതാക്കള്‍ക്കും നേരെ കേന്ദ്രസേനയുടെയും പോലീസിന്റെയും ക്രൂരമര്‍ദ്ദനം. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊണാട്ട് പ്ലേസില്‍ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു അടിയന്തരാവസ്ഥയെ വെല്ലുന്ന അതിക്രമങ്ങള്‍ അരങ്ങേറിയത്.മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെ ജോണ്‍ ബ്രിട്ടാസ് എംപിയെ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ ബലംപ്രയോഗിച്ച് വലിച്ചിഴച്ച് പോലീസ് വാഹനത്തിലേക്ക് കയറ്റുകയായിരുന്നു.
വാഹനത്തിനുള്ളില്‍ വെച്ച് പിടിച്ചുവെച്ച് ശ്വാസം മുട്ടിച്ചതായും ക്രൂരമായി മര്‍ദ്ദിച്ചതായും ബ്രിട്ടാസ് എംപി വ്യക്തമാക്കി. എംപിയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പിന്നീട് വഴിയരികില്‍ ഇറക്കിവിട്ടത്. ഡല്‍ഹി ഡി.സി.പിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു മോചനം.സമരമുഖത്ത് എസ്.എഫ്.ഐ, ഡിവൈഎഫ്ഐ, ഐസ, എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരെയും വലിയ തോതിലുള്ള അതിക്രമമാണുണ്ടായത്. പ്രവര്‍ത്തകരെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചു. എസ്.എഫ്.ഐ ദേശീയ അധ്യക്ഷന്‍ ആദര്‍ശ് എം. സജിക്കും, ഐസ നേതാവ് നേഹാ ബോറയ്ക്കും, ഡിവൈഎഫ്ഐ നേതാവ് ജെയ്ക്കിനും സമരത്തിനിടെ പരിക്കേല്‍ക്കുകയും കസ്റ്റഡിയിലാവുകയും ചെയ്തു.
പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും തടസ്സങ്ങളുണ്ടായി.അടിയന്തരാവസ്ഥയെക്കാള്‍ ഭീകരമായ അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. മോദിയും അമിത് ഷായും ജനങ്ങളോട് യുദ്ധം ചെയ്യുകയാണെന്ന് സി.ജെ.പി ആരോപിച്ചു. അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം കൂടുതല്‍ ശക്തമാക്കാനാണ് ഇന്ത്യാ മുന്നണിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്താനും ആലോചനയുണ്ട്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .