Loading time...
Local

കുളത്തിന്റെ പടിക്കെട്ടില്‍ തലയിടിച്ച് വീണു ,ആറുവയസുകാരിക്ക് ദാരുണാന്ത്യം

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 11 Oct 2026, 8:29 am
Updated on: 11 Oct 2026, 8:29 am
Share:
Follow Us: YouTube
Feature Image

കണ്ണൂര്‍ പാനുണ്ടയില്‍ കുളത്തിന്റെ പടിക്കെട്ടില്‍ തലയിടിച്ചുവീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം. രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മിര്‍സയാണ് മരിച്ചത്.നാട്ടുകാരുടെ കൂട്ടായ്മയില്‍ എല്ലാ ഞായറാഴ്ചയും നടക്കുന്ന ശുചീകരണ പരിപാടിക്കിടെയാണ് അപകടം ഉണ്ടായത് .

 

ശുചീകരണം നടക്കുന്നതിന് തൊട്ടടുത്തുള്ള കുളത്തിനടുത്തേക്ക് കുട്ടി തനിച്ച് എത്തുകയായിരുന്നു.കുളത്തിന്റെ പടിക്കെട്ടിലേക്ക് വീണ ഹെയര്‍ ബാന്‍ഡ് എടുക്കാന്‍  ശ്രമിച്ചപ്പോഴാകാം കാല്‍ വഴുതി പടിക്കെട്ടില്‍ തലയിടിച്ച്  കുട്ടി  വെള്ളത്തിലേക്ക് വീണതെന്നാണ് നിഗമനം . ആ വഴി എത്തിയ മറ്റൊരു കുട്ടിയാണ് മിർസ കുളത്തിൽ വീണ് കിടക്കുന്നത് കണ്ടതും നാട്ടുകാരെ അറിയിച്ചതും.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .