Loading time...
Global

പ്രമുഖ കമ്പനികൾക്ക് ഗ്രീൻ കാർഡ് നടപടികളിൽ നിയന്ത്രണം ഏർപ്പെടുത്തി ട്രംപ് ഭരണകൂടം.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 11 Oct 2026, 7:57 am
Updated on: 11 Oct 2026, 7:57 am
Share:
Follow Us: YouTube
Feature Image

വിദേശ ജീവനക്കാരെ ഗ്രീൻ കാർഡിലൂടെ സ്ഥിരതാമസക്കാരാക്കുന്നതിനുള്ള നടപടികളിലാണ് അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മൈക്രോസോഫ്റ്റ്, അഡോബി, കോഗ്നിസന്റ്, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, വിപ്രോ, എച്ച്‌സിഎൽ ടെക്നോളജീസ്, ക്യാപ്ജെമിനി എന്നീ കമ്പനികളുടെ PERM അപേക്ഷകളാണ് തടഞ്ഞത്.

 

അമേരിക്കൻ തൊഴിലാളികൾക്ക് പകരം വിദേശ ജീവനക്കാരെ നിയമിക്കുന്നതിനായി വിസാ സംവിധാനം ദുരുപയോഗം ചെയ്തെന്നതാണ് ഭരണകൂടത്തിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നടക്കുന്നതിനാൽ പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്നും നിലവിലുള്ള അപേക്ഷകളുടെ നടപടികളും മുന്നോട്ടുകൊണ്ടുപോകില്ലെന്നും അധികൃതർ വ്യക്തമാക്കി.

 

അതേസമയം, മൈക്രോസോഫ്റ്റ് ആരോപണങ്ങളോട് വിയോജിപ്പ് അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം സമർപ്പിച്ച ഏകദേശം ആറായിരം H-1B വിസാ അപേക്ഷകളിൽ 80 ശതമാനവും നിലവിലുള്ള ജീവനക്കാരുടെ വിസാ കാലാവധി നീട്ടുന്നതിനോ പദവി മാറ്റുന്നതിനോ വേണ്ടിയുള്ളതാണെന്നാണ് കമ്പനിയുടെ വിശദീകരണം. പുതിയതായി നിയമിച്ചവരും അമേരിക്കയിൽ നിയമപരമായി താമസിക്കുന്നവരായിരുന്നുവെന്നും കമ്പനി അറിയിച്ചു.

 

ഈ നടപടി H-1B വിസകൾ പൂർണമായി റദ്ദാക്കുന്നതല്ല. എന്നാൽ, ഈ കമ്പനികളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് ഗ്രീൻ കാർഡ് നേടാനുള്ള നടപടികൾ വൈകാനിടയുണ്ട്. അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ ഐടി ജീവനക്കാരെയും തീരുമാനം ബാധിച്ചേക്കും.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .