രാത്രി മുതൽ പുലർച്ചെ വരെയുള്ള സമയങ്ങളിലാണ് മൂടൽമഞ്ഞ് ശക്തമാകാൻ സാധ്യത. ചില പ്രദേശങ്ങളിൽ കാഴ്ചപരിധി തീർത്തും ഇല്ലാതാകാനും ഇടയുണ്ട്. ഇതോടെ റോഡുകളിൽ വാഹനഗതാഗതം ദുഷ്കരമാകാം.
മൂടൽമഞ്ഞ് രൂപപ്പെടുന്ന സമയത്തെക്കുറിച്ചുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും വാഹനമോടിക്കുമ്പോൾ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച വരെ ജാഗ്രത തുടരണമെന്നാണ് നിർദേശം.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .