മൂരാട് റെയിൽവേ പാലത്തിലെ നിർമ്മാണ പ്രവർത്തനങ്ങളെ തുടർന്ന് കോഴിക്കോട്–കണ്ണൂർ പാതയിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. ബുധനാഴ്ച രാത്രി 7.15 മുതൽ വ്യാഴാഴ്ച പുലർച്ചെ 1.45 വരെയാണ് നിയന്ത്രണം. ഇതിന്റെ ഭാഗമായി മൂന്ന് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കി. കോയമ്പത്തൂർ, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് കണ്ണൂരിലേക്കുള്ള സർവീസുകളെയാണ് നിയന്ത്രണം ബാധിക്കുക.
നിയന്ത്രണത്തിന്റെ ഭാഗമായി മൂന്ന് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും. കോയമ്പത്തൂർ–കണ്ണൂർ എക്സ്പ്രസ്, ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്, തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി എന്നിവയുടെ സർവീസിലാണ് മാറ്റം. കോയമ്പത്തൂർ–കണ്ണൂർ എക്സ്പ്രസ് കൊയിലാണ്ടിയിൽ സർവീസ് അവസാനിപ്പിക്കും. ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് എലത്തൂരിൽ സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി കോഴിക്കോട്ട് സർവീസ് അവസാനിപ്പിക്കും. യാത്രക്കാർ നിയന്ത്രണം കണക്കിലെടുത്ത് യാത്ര ക്രമീകരിക്കണം.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .