പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ഇരുമ്പനം ചക്കപ്പറമ്പിൽ സന്തോഷിന്റെയും സിനിയുടെയും മകൾ സാന്ദ്ര (29) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.45ഓടെയാണ് സംഭവം പുറത്തറിയുന്നത്.
സാന്ദ്രയ്‌ക്കൊപ്പം പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയായ ദേവികൃഷ്ണയും ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നത്. എന്നാൽ ദേവികൃഷ്ണ കഴിഞ്ഞദിവസം വീട്ടിലേക്ക് പോയിരുന്നു. ഇതിനിടെ ബ്ലോക്ക് കോൺഫറൻസിൽ സാന്ദ്ര പങ്കെടുക്കാതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
തുടർന്ന് അങ്കണവാടി അധ്യാപിക ക്വാർട്ടേഴ്സിലെത്തിയപ്പോഴാണ് ഉപകേന്ദ്രത്തിലെ ഡോക്ടേഴ്സ് കൺസൽറ്റിങ് റൂമിൽ സാന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യക്കുറിപ്പ് പൊലീസിന് ലഭിച്ചതായും അധികൃതർ അറിയിച്ചു. സാന്ദ്ര അവിവാഹിതയാണ്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .