Loading time...
Local

ദില്ലി പൊലീസിന് കോടതിയുടെ വിമര്‍ശനം, സര്‍ക്കാരിനെ മറികടക്കാന്‍ അധികാരമില്ല ,മെട്രോ സ്റ്റേഷന്‍ അടയ്ക്കരുത് , ഇന്റര്‍നെറ്റ് നിരോധനം പാടില്ല, ക്യാബിനറ്റ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 11 Oct 2026, 7:42 am
Updated on: 11 Oct 2026, 7:42 am
Share:
Follow Us: YouTube
Feature Image

ദില്ലിയിലെ പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉറച്ച നിലപാടുമായി സുപ്രീം കോടതി. കോടതി അവധിദിനമായിരുന്നിട്ടും പ്രത്യേക സിറ്റിങ് ചേര്‍ന്നാണ് ഹര്‍ജികള്‍ കോടതി ഒന്നൊന്നായി പരിഗണിച്ചത്. ജീവന്റെ രക്ഷയും സ്വാതന്ത്ര്യവും ഒരുപോലെ പ്രധാനമാണെന്നും, അത് പൗരനായായാലും പൊലീസ് ഉദ്യോഗസ്ഥനായായാലും ബാധകമാണെന്നും സുപ്രീം കോടതി ഓര്‍മിപ്പിച്ചു. നടന്ന സംഭവങ്ങളെ നിസ്സാരവല്‍ക്കരിക്കാനല്ല കോടതി ഇവിടെയുള്ളതെന്ന് വ്യക്തമാക്കിയ ബെഞ്ച്, എല്ലാ കക്ഷികളുടെയും വാദം കേള്‍ക്കുമെന്നും ഉറപ്പുനല്‍കി. നാടിന്റെ സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കാന്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെങ്കിലും ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരം തടയരുത്.

 

തികച്ചും ആവശ്യമില്ലാത്ത ബാരിക്കേഡുകള്‍ ഉടന്‍ നീക്കം ചെയ്യണം. തടഞ്ഞുവെച്ച ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കാനും കോടതി നിര്‍ദേശിച്ചു. സര്‍ക്കാരിനെ മറികടന്ന് ക്രമസമാധാനം നടപ്പാക്കാന്‍ പൊലീസിന് അധികാരമില്ല. ജീവന്റെ സംരക്ഷണം പോലെ തന്നെ പ്രധാനമാണ് വ്യക്തിസ്വാതന്ത്ര്യവും. മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ട നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീം കോടതി, നിയമവ്യവസ്ഥ തകരാറിലാകാത്ത പക്ഷം മെട്രോയും റെയില്‍ സര്‍വീസുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കണമെന്ന് ഉത്തരവിട്ടു. കഴിഞ്ഞ ദിവസം പ്രതിഷേധത്തിന് ഇറങ്ങിയ എല്ലാവരെയും കസ്റ്റഡിയിലെടുത്ത സാഹചര്യം കോടതി വിശദമായി പരിശോധിക്കും. സംഭവവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ഫയലില്‍ സ്വീകരിച്ച കോടതി, കേന്ദ്ര കാബിനറ്റ് സെക്രട്ടറിയോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ദില്ലി പൊലീസും ഡി.എം.ആര്‍.സിയും സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .