എസ്എംഎ രോഗികൾക്കുള്ള മരുന്ന് കുറഞ്ഞ വിലയിൽ ലഭ്യമാക്കിയതുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങൾ നിയമസഭയിൽ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. പാവപ്പെട്ട കുട്ടികൾക്ക് മരുന്ന് കുറഞ്ഞ വിലയിൽ നൽകുന്നതിൽ എന്താണ് തെറ്റെന്ന് മുഖ്യമന്ത്രി ചോദിച്ചു. 12 ദിവസത്തേക്കുള്ള മരുന്നിന്റെ വില ആറര ലക്ഷം രൂപയിൽ നിന്ന് 15,000 രൂപയായി കുറഞ്ഞതാണോ പ്രതിപക്ഷത്തിന്റെ പ്രശ്നമെന്നും മുഖ്യമന്ത്രി ചോദിച്ചു. വിഷയത്തിൽ ആരോഗ്യ മന്ത്രിയെയും ആരോഗ്യ വകുപ്പിനെയും മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
അതേസമയം, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട് 50 കോടി രൂപ ഇനിയും നൽകാനുണ്ടെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ പറഞ്ഞു. എസ്എംഎ മരുന്ന് കുറഞ്ഞ വിലയിൽ തന്നെ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ്.