Loading time...
Local

മീനങ്ങാടി സ്കൂൾ വിവാദം; പ്രിൻസിപ്പലിനും പിടിഎ പ്രസിഡന്റിനുമെതിരായ ബാർ സിസിടിവി ദൃശ്യങ്ങളുമായി യുഡിഎഫ്

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 5 Nov 2026, 10:16 am
Updated on: 5 Nov 2026, 10:16 am
Share:
Follow Us: YouTube
Feature Image

മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രാ വിവാദത്തിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെതിരായ ആരോപണങ്ങൾ ശക്തമാക്കി യുഡിഎഫ്. പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും ഹൈദരാബാദിലെ ബാർ ആൻഡ് റെസ്റ്റോറന്റിൽ പ്രവേശിക്കുന്നതിന്റെയും തിരിച്ചിറങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതായി യുഡിഎഫ് നേതൃത്വം അറിയിച്ചു. ഹൈദരാബാദ് നമ്പള്ളിയിലെ ബോംബെ ബാർ ആൻഡ് റെസ്റ്റോറന്റിൽ നിന്നുള്ളതാണ് ദൃശ്യങ്ങളെന്നാണ് യുഡിഎഫിന്റെ അവകാശവാദം.

 

ബാറിൽ നിന്ന് 1,100 രൂപയുടെ ബില്ല് നൽകിയതായും പിടിഎ പ്രസിഡന്റ് സ്വന്തം എടിഎം കാർഡ് ഉപയോഗിച്ചാണ് പണം അടച്ചതെന്നും യുഡിഎഫ് ആരോപിച്ചു. സംഭവത്തിൽ യുഡിഎഫ് മീനങ്ങാടി നേതൃത്വം വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കുട്ടികളെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയുമായി ബാലാവകാശ കമ്മീഷനെയും സമീപിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി.

 

ബാറിൽ നിന്ന് 1,100 രൂപയുടെ ബില്ല് നൽകിയതായും പിടിഎ പ്രസിഡന്റ് സ്വന്തം എടിഎം കാർഡ് ഉപയോഗിച്ചാണ് പണം അടച്ചതെന്നും യുഡിഎഫ് ആരോപിച്ചു. സംഭവത്തിൽ യുഡിഎഫ് മീനങ്ങാടി നേതൃത്വം വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കുട്ടികളെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയുമായി ബാലാവകാശ കമ്മീഷനെയും സമീപിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി.

 

മദ്യപാന ആരോപണം ഉയർന്നപ്പോൾ തനിക്കെതിരായ രാഷ്ട്രീയ നീക്കമാണെന്നായിരുന്നു പ്രിൻസിപ്പൽ ഷിവി കൃഷ്ണന്റെ പ്രതികരണം. എന്നാൽ, പുതിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിവാദം വീണ്ടും ശക്തമായിരിക്കുകയാണ്. ഓൺലൈൻ മാധ്യമങ്ങളെയും വ്ലോഗർമാരെയും സ്വാധീനിച്ച് തനിക്കനുകൂലമായ പ്രതികരണങ്ങൾ സൃഷ്ടിക്കാൻ പ്രിൻസിപ്പൽ ശ്രമിച്ചെന്നും കുട്ടികൾ കടുത്ത സൈബർ വിചാരണയ്ക്ക് ഇരയായെന്നും യുഡിഎഫ് ആരോപിച്ചു.

 

അതേസമയം, പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണത്തിൽ നടത്തിയ വൈദ്യപരിശോധനയിൽ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. വിവാദത്തെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പലിനെ വടുവഞ്ചാൽ സ്കൂളിലേക്ക് സ്ഥലം മാറ്റിയെങ്കിലും നവംബർ മൂന്നിന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്ഥലംമാറ്റ ഉത്തരവ് ഒരുമാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. 

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .