Loading time...
Local

കൊല്ലത്ത് ഒൻപതാം ക്ലാസ് വിദ്യാർഥിയെ സ്കൂൾ ജീവനക്കാരൻ മർദിച്ചെന്ന് പരാതി. എച്ചിൽ കൈകൊണ്ട് കരണത്ത് അടിച്ചെന്ന പരാതിയിൽ സ്കൂളിൽ പ്രതിഷേധം.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 24 Sep 2026, 11:06 am
Updated on: 24 Sep 2026, 11:06 am
Share:
Follow Us: YouTube
Feature Image

കടയ്ക്കൽ കുറ്റിക്കാട് സിപിഎച്ച്എസ്എസിലെ ജീവനക്കാരൻ രജീഷിനെതിരെയാണ് പരാതി. കാറ്റടിച്ച് ജനൽ പാളി അടഞ്ഞതിനെ തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാർഥിയെ രജീഷ് എച്ചിൽ കൈകൊണ്ട് കരണത്ത് അടിച്ചെന്നാണ് ആരോപണം.


സംഭവത്തിന് പിന്നാലെ കടയ്ക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ നടപടി എടുക്കാമെന്ന് സ്കൂൾ അധികൃതർ ഉറപ്പ് നൽകിയതോടെ പരാതി പിൻവലിച്ചു. പിന്നീട് ഹെഡ്മിസ്ട്രസിനും പരാതി നൽകിയെങ്കിലും രജീഷിനെതിരെ നടപടിയുണ്ടായില്ലെന്നാണ് വിദ്യാർഥികളുടെ ആരോപണം.


ഇതോടെയാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പഠിപ്പുമുടക്കി പ്രതിഷേധിച്ചത്. തുടർന്ന് വിദ്യാർഥി വീണ്ടും സ്കൂളിൽ പരാതി നൽകി. ഇതോടെ ജീവനക്കാരനെതിരെ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂളിൽ ചർച്ച ആരംഭിച്ചു. സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .