Loading time...
Global

ഉക്രയിനിലേക്ക് റഷ്യയുടെ കനത്ത ഡ്രോണ്‍ ആക്രമണം . 16 മരണം ,130 പേർക്ക് പരിക്ക് . ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഉക്രൈന്‍

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 22 Aug 2026, 10:52 am
Updated on: 22 Aug 2026, 10:52 am
Share:
Follow Us: YouTube
Feature Image

ഉക്രൈനിലെ ക്രിവി റി നഗരത്തിലുള്ള ജനനിബിഡമായ ഷോപ്പിംഗ് മാളിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി ഉയരുകയും 130-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഉക്രൈന്‍ ഭരണകൂടം വ്യക്തമാക്കി.

പകല്‍സമയത്ത് ആളുകള്‍ വന്‍തോതില്‍ തടിച്ചുകൂടിയ ഷോപ്പിംഗ് മാളിലേക്ക് ഡ്രോണുകള്‍ ഇടിച്ചിറക്കുകയായിരുന്നു. ആദ്യ ആക്രമണം നടന്ന് അരമണിക്കൂറിന് ശേഷം, രക്ഷാപ്രവര്‍ത്തകരും പോലീസും സ്ഥലത്തെത്തിയപ്പോഴാണ് രണ്ടാമത്തെ ഡ്രോണ്‍ ആക്രമണവും ഉണ്ടായത്. പരിക്കേറ്റവരില്‍ 23 കുട്ടികളും ഉള്‍പ്പെടുന്നുണ്ടെന്നും ഇതില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണെന്നും പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചു.

രക്ഷാപ്രവര്‍ത്തകരെ ലക്ഷ്യമിട്ട് നടത്തിയ ഈ ക്രൂരമായ കടന്നാക്രമണം തികച്ചും കിരാതമായ ഭീകരപ്രവര്‍ത്തനമാണെന്ന് പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി കുറ്റപ്പെടുത്തി. തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടോ എന്ന് കണ്ടെത്താനുള്ള തിരച്ചില്‍ രക്ഷാസേന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. റഷ്യയുടെ നിരന്തരമായ വ്യോമാക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായി പ്രതികരിക്കണമെന്ന് ഉക്രൈന്‍ ആവശ്യപ്പെട്ടു.