Loading time...
Global

കീവിൽ റഷ്യയുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം; 5 മരണം, 20ലേറെ പേർക്ക് പരിക്ക്.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 20 Aug 2026, 8:35 am
Updated on: 20 Aug 2026, 8:35 am
Share:
Follow Us: YouTube
Feature Image

ഉക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് റഷ്യ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനവാസ മേഖലകളിലും കുട്ടികളുടെ ആശുപത്രി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും മിസൈലുകൾ പതിച്ചതിനെ തുടർന്ന് കീവിലെ വിവിധ ഭാഗങ്ങളിൽ വൻ തീപിടുത്തവും വൈദ്യുതി തടസ്സവും ഉണ്ടായിട്ടുണ്ടെന്ന് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു.