Loading time...
Local

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; 10 ജില്ലകളിൽ യെല്ലോ അലർട്ട്

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 21 Oct 2026, 4:42 am
Updated on: 21 Oct 2026, 4:42 am
Share:
Follow Us: YouTube
Feature Image

സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത. ഇ​ന്ന് 10 ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മഴ മു​ന്ന​റി​യി​പ്പ് പ്രഖ്യാപിച്ചു. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ മ​ല​പ്പു​റം വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

 

അ​ടു​ത്ത അ​ഞ്ച് ദി​വ​സ​വും സം​സ്ഥാ​ന​ത്ത് വ്യാ​പ​ക മ​ഴ തു​ട​രു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് നൽകിയിരിക്കുന്നത്. ക​ഴി​ഞ്ഞ ദി​വ​സം തെ​ക്ക​ന്‍ ജി​ല്ല​ക​ളി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും ശ​ക്ത​മാ​യ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ല്ല​ത്തും അ​ട​ക്കം വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ സാഹചര്യമായിരുന്നു.

 

തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ല​യോ​ര, തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ല്‍ പ​ല​യി​ട​ത്തും വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. കൊ​ല്ല​ത്ത് ക​ന​ത്ത മ​ഴ​യി​ല്‍ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ണ്. അ​ടു​ത്ത അ​ഞ്ച് ദി​വ​സ​വും മ​ഴ തു​ട​രു​മെ​ന്ന മു​ന്ന​റി​യി​പ്പി​നൊ​പ്പം മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .