Loading time...
Global

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ വ്യോമാക്രമണം; ഇന്ത്യൻ നാവികന് ദാരുണാന്ത്യം.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 3 Nov 2026, 2:01 pm
Updated on: 3 Nov 2026, 2:01 pm
Share:
Follow Us: YouTube
Feature Image

ഒമാൻ തീരത്ത് ഇന്ത്യൻ പതാകയുള്ള കാർഗോ കപ്പലിന് നേരെ വ്യോമാക്രമണം. ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികന് ദാരുണാന്ത്യം. 14 ഇന്ത്യൻ നാവികരുമായി യാത്ര ചെയ്തിരുന്ന എംഎസ്വി അൽ ജുസുഫി എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. 

 

തിരിച്ചറിയാത്ത മേഖലയിൽ നിന്നുണ്ടായ വ്യോമാക്രമണത്തിലാണ് കപ്പലിന് നേരെ ആക്രമണമുണ്ടായതെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ ഒമാൻ കോസ്റ്റ്ഗാർഡ് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ 13 നാവികരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. എന്നാൽ ഗുജറാത്ത് സ്വദേശിയായ നാവികൻ ഗൻഡാർ നഹിം അജിജിന് ജീവൻ നഷ്ടമായി. 

 

അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ യുദ്ധത്തിന് പിന്നാലെ മേഖലയിൽ സംഘർഷം ശക്തമായ സാഹചര്യത്തിലാണ് പുതിയ ആക്രമണം. അതേസമയം, ഹൂത്തികളുടെ സൗദി അറേബ്യയ്ക്കെതിരായ ആക്രമണങ്ങൾക്കിടെ ഇന്ത്യൻ പതാകയുള്ള കാർഗോ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ താരതമ്യേന കുറവായിരുന്നു. ഫെബ്രുവരി മുതൽ അമേരിക്ക-ഇസ്രയേൽ യുദ്ധത്തിനിടെ 22 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായാണ് കേന്ദ്രസർക്കാരിന്റെ കണക്ക്. ഇതിൽ 14 പേരും നാവികരാണെന്ന വിവരവും കഴിഞ്ഞ ആഴ്ച കേന്ദ്രം പുറത്തുവിട്ടിരുന്നു.