Loading time...
Local

വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 10.18ഗ്രാം എം.ഡി.എം. എ. യുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 23 Aug 2026, 9:18 am
Updated on: 23 Aug 2026, 9:18 am
Share:
Follow Us: YouTube
Feature Image

വില്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച എം.ഡി.എം. എ യുമായി ചുങ്കത്തറ തച്ചങ്ങോട് സ്വദേശികളായ   കണിയാം പറമ്പ് അജയ് സുഹൃത്തും അയല്‍വാസിയുമായ  മേലെ പുത്തന്‍ വീട്ടില്‍ ബിജോ വര്‍ഗീസ് എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. പോത്തുകല്ല് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി. ജയകൃഷ്ണന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീമാണ് ഇവരെ അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ Dysp എന്‍ റഫീക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് നടപടി. ഇന്നലെ വൈകുന്നേരം 7 മണിയോടെ  ഒന്നാംപ്രതിയായ അജയുടെ അമ്മയുടെ ഉടമസ്ഥതയിലുള്ള കുറുമ്പലങ്ങോടുള്ള വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലായത്.  

പ്രതികളില്‍ നിന്നും 10.18 ഗ്രാം എം.ഡി.എം. എ കണ്ടെടുത്തു. പ്രതികള്‍ എം.ഡി.എം. എ വില്‍പ്പനയ്ക്കായി ചെറിയ പാക്കറ്റുകളാക്കുന്ന സമയത്താണ് പോലീസ് പരിശോധനയ്ക്ക് എത്തിയത്.  ആയിരം രൂപയുടെ ചെറിയ പാക്കറ്റുകളില്‍ ആക്കിയാണ് പ്രതികള്‍ എം.ഡി.എം. എ വില്‍പ്പന നടത്തിയിരുന്നത്.  ഉറവിടത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.  ഇലക്ട്രോണിക് ത്രാസും മൊബൈല്‍ഫോണുകളും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. 16 കിലോ കഞ്ചാവ് പിടികൂടിയതിന് അജയ്ക്ക് ആന്ധ്ര പാടേരു പോലീസ് സ്റ്റേഷനില്‍ കേസ് നിലനില്‍ക്കെയാണ് ഇപ്പോള്‍ മറ്റൊരു കേസില്‍ അറസ്റ്റിലാകുന്നത്. മേഖലയില്‍ വരും നാളുകളിലും പരിശോധന ശക്തമായി തുടരുമെന്നും അധികൃതര്‍ അറിയിച്ചു .സീനിയര്‍ സിപിഒമാരായ അബ്ദുള്‍ നാസര്‍, സാബിറലി, ഡാന്‍സാഫ് അംഗങ്ങളായ സുനില്‍ മമ്പാട്, അഭിലാഷ് കൈപ്പിനി, നിബിന്‍ദാസ് ടി, ജിയോ ജേക്കബ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്