Loading time...
Local

കടവുഭാഗം സിനഗോഗ് തീവയ്പ്: അന്വേഷണം പൂനെയിലേക്ക്; എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 22 Oct 2026, 9:53 am
Updated on: 6 Nov 2026, 6:01 am
Share:
Follow Us: YouTube
Feature Image

എറണാകുളം കടവുഭാഗം സിനഗോഗിന് മുന്നിലെ തീവയ്പ് കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പ്രതി എബിൻ പോൾ പഠിച്ച സ്ഥാപനത്തിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനായി അന്വേഷണസംഘം പൂനെയിലെത്തി. പ്രതിയുടെ പശ്ചാത്തലവും സംഭവത്തിന് പിന്നിലെ മറ്റ് ബന്ധങ്ങളും കണ്ടെത്തുകയാണ് ലക്ഷ്യം.

 

അതേസമയം, എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിനും ഒഴിഞ്ഞുകിടന്ന വീടിനും തീവച്ച സംഭവങ്ങളിലാണ് പുതിയ കേസുകൾ. ഇതിനിടെ, പ്രതിയുടെ ഫോണിന്റെ ഫൊറൻസിക് പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല.

 

തീയിടാൻ നിർദേശം നൽകിയതായി പറയുന്ന 'ബോസ്' തന്നെയാണോ വിക്രം എന്ന കാര്യത്തിൽ വ്യക്തത വരാൻ ഫോൺ പരിശോധനാഫലം നിർണായകമാണ്. സംഭവത്തിൽ നിർദേശം നൽകിയത് വിക്രം എന്നയാളാണെന്നാണ് എബിൻ പോൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ, വിക്രം തന്നെയാണോ ഇതിന് പിന്നിലെ ബോസ് എന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

 

ഫോണിന്റെ പരിശോധനാഫലം ലഭിച്ചശേഷം പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ നീക്കം. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് എബിൻ പോളിനെ റിമാൻഡ് ചെയ്തിരുന്നു. ഫോൺ പരിശോധനയിലൂടെ നിർദേശം നൽകിയതായി പറയപ്പെടുന്ന വ്യക്തിയെക്കുറിച്ചും സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .