Loading time...
Local

വൈദ്യുതി കരാറിലും സരൾ നിയമത്തിലും മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി ടി.പി. രാമകൃഷ്ണൻ.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 6 Nov 2026, 2:02 pm
Updated on: 6 Nov 2026, 2:02 pm
Share:
Follow Us: YouTube
Feature Image

വൈദ്യുതി കരാറുമായി ബന്ധപ്പെട്ട വിവാദത്തിലും സംസ്ഥാന സർക്കാരിന്റെ പുതിയ സരൾ നിയമത്തിലും മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ജിഎൻഎ വഴി കരാറുണ്ടാക്കിയാൽ വൈദ്യുതി ബോർഡിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നതിനാലാണ് ബോർഡ് അതിൽ നിന്ന് പിന്മാറിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ വൈദ്യുതി ബോർഡിന് താൽപര്യമില്ലാത്ത വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ എന്തിനാണ് ഇത്രയും വാശി കാണിക്കുന്നതെന്നാണ് ടി.പിയുടെ ചോദ്യം. കുറഞ്ഞ നിരക്ക് മുന്നോട്ടുവച്ച കമ്പനികളെ ഒഴിവാക്കിയതും എതിർപ്പ് പ്രകടിപ്പിച്ച ഐഎഎസ് ഉദ്യോഗസ്ഥനെ മാറ്റിയതും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

 

തണ്ണീർത്തട-വയൽ നിയമത്തിന്റെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമായ സരൾ നിയമം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ടി.പി. മുന്നറിയിപ്പ് നൽകി. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നവംബർ 26ന് മണ്ഡലം കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, സംസ്ഥാനത്തെ പിഎസ്‌സിയെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നായിരുന്നു മറ്റൊരു ആരോപണം. എന്നാൽ പിഎസ്‌സിയെ സംരക്ഷിക്കണമെന്ന നിലപാടിലാണ് എൽഡിഎഫെന്നും അദ്ദേഹം വ്യക്തമാക്കി.

 

നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിൽ മുന്നണിയിൽ ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും ടി.പി. പറഞ്ഞു. ഈ സ്ഥാനം സിപിഐ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സിപിഎമ്മിന് തന്നെ ലഭിക്കണമെന്നാണ് സിപിഎമ്മിന്റെ നിലപാട്. സ്ഥാനവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളാണ് സിപിഐയുടെ പാർലമെന്ററി പാർട്ടി യോഗത്തിലെ നിസ്സഹകരണത്തിന് പിന്നിലെന്നും അദ്ദേഹം വിശദീകരിച്ചു.