കേരള സർക്കാർ പൊതുഭരണവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നത്.
വെബ്സൈറ്റിൽ ‘Pakistan Zindabad’, അഥവാ ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന സന്ദേശം പ്രത്യക്ഷപ്പെട്ടതായാണ് വിവരം.
ഇതിനൊപ്പം പാകിസ്ഥാൻ പതാകയുടെ ചിത്രവും വെബ്സൈറ്റിൽ പ്രദർശിപ്പിച്ചതായി കാണാം.
വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ട സന്ദേശത്തിൽ ‘Hacked By Team Blacklists’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ടീം ബ്ലാക്ക്ലീറ്റ്സ് എന്ന പേരാണ് ഹാക്കിംഗുമായി ബന്ധപ്പെട്ട് വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വെബ്സൈറ്റ് തിരിച്ചു പിടിക്കുന്നതിനുള്ള ശ്രമം നടക്കുകയാണ്. അന്ന്വേഷണത്തിന്റെ ഭാഗമായി വെബ്സൈറ്റ് താത്കാലികമായി സസ്‌പെൻഡ് ചെയ്തു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .