ഇറാന് വിജയിച്ചു എന്ന് അംഗീകരിക്കുക യുദ്ധം നിര്‍ത്തുക. തോല്‍വി സമ്മതിക്കാതെ വിജയം അവകാശപ്പെട്ട് ഇറാന്‍. അമേരിക്കയ്‌ക്കെതിരെയുള്ള യുദ്ധം അവസാനിപ്പിക്കാന്‍ സമയമായെന്ന് വ്യക്തമാക്കി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. ഇറാന്റെ പ്രതിരോധവും വിജയവും ലോകം തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ യുദ്ധത്തിന് വിരാമമിടുകയാണ് അനുയോജ്യമെന്ന് ഇറാനില്‍ വച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
യുഎസിനെക്കാള്‍ ശക്തമായ മേല്‍ക്കൈ ഇപ്പോള്‍ ഇറാന് ലഭിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് അവകാശപ്പെട്ടു. മുന്‍പ് അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രം ഇറാന്റെ കീഴടങ്ങലല്ല മറിച്ച് വലിയ നയതന്ത്ര നേട്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ആത്മാഭിമാനത്തോടെ നില്‍ക്കുമ്പോഴും ഇനി അധിനിവേശശ്രമങ്ങള്‍ ഉണ്ടായാല്‍ വന്‍ തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പും പെസെഷ്‌കിയാന്‍ നല്‍കി.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ ഇറാന്റെ സാമ്പത്തിക മേഖലയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും നയതന്ത്ര പ്രതിസന്ധികളും തുടരുന്നതിനിടയിലാണ് യുദ്ധം അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി ഇറാന്‍ പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്.