Loading time...
Latest News

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ക്ക് ആവേശകരമായ തുടക്കം.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 15 Aug 2026, 7:34 am
Updated on: 15 Aug 2026, 7:34 am
Share:
Follow Us: YouTube
Feature Image

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ക്ക് ആവേശകരമായ തുടക്കം. 

ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തിയത്. വന്ദേമാതരം ആലാപനമുണ്ടായില്ല. തുടര്‍ന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ നിന്നുള്ള പുഷ്പവൃഷ്ടിയും നടന്നു. 

 

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ദേശീയ പതാക ഉയര്‍ത്തി സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിന ആഘോശങ്ങള്‍ക്ക് തുടക്കം കുറിച്ചു .വിവിധ സേനാവിഭാഗങ്ങള്‍, അശ്വാരൂഢസേന, എന്‍സിസി, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു.സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പരേഡ് അഭിവാദനം ചെയ്തതിന് ശേഷം രാഷ്ട്രപതിയുടെ മെഡലിന് അര്ഹരായ വ്യക്തികള്‍ക്ക് മെഡലും മുഖ്യമന്ത്രി സമ്മാനിക്കുകയും ചെയ്തു.സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സ്വാതന്ത്ര്യ ദിനാഘോഷംത്തിന്റെ ഭാഗമായ ചടങ്ങുകള്‍ ആഘോഷങ്ങളും അരങ്ങേറി . ജില്ലാ ആസ്ഥാനങ്ങളിലെ ആഘോഷങ്ങളില്‍ വിവിധ മന്ത്രിമാര്‍ ചടങ്ങുകള്‍ക്ക് നേതൃതത്വം നല്‍കി . പ്രളയം പ്രതിരോധിക്കാന്‍ ശാസ്ത്രീയ സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന ചടങ്ങില്‍ പ്രഖ്യാപിക്കുകയും ചെയ്തു. ജീവന്‍ നഷ്ടമായവര്‍ക്ക് ആദരം അര്‍പ്പിച്ച് കൊണ്ടാണ് മുഖ്യമന്ത്രി തന്റെ സ്വാതന്ത്ര്യ ദിന പ്രഭാഷണം ആരംഭിച്ചത്. രാഷ്ട്രീയ അന്ധതയും വിദ്വേഷവും വെടിഞ്ഞ് ഒറ്റക്കെട്ടായി മുന്നേറണമെന്ന് മുഖ്യമന്ത്രി പറഞ്ഞ. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഔദാര്യം അല്ല, അവകാശമാണെന്നും മുഖ്യമന്ത്രി പ്രസബ്‌നഗത്തില്‍ ഓര്മിക്കുകയും ചെയ്തു. പുതുതലമുറക്ക് സ്വന്തം കാലില്‍ അഭിമാനത്തോടെ നില്‍ക്കാന്‍ വഴിയൊരുക്കുന്നതിന് ഊന്നല്‍ നല്‍കുമെന്നും, ലഹരി എന്ന വിപത്തിനെ പടിയിറക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തു.