വിദേശത്തുനിന്നും സ്വർണ്ണം കടത്തിക്കൊണ്ടുവരുന്നവരുടെ കയ്യിൽ നിന്നും സ്വർണം കവർച്ച ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയും, ജില്ലാ പോലീസ് മോധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗമായിരുന്ന, സർവീസിൽ നിന്ന് വിരമിച്ച പോലീസ് സബ് ഇൻസ്പെക്ടറെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്ത നിലമ്പൂർ തെക്കര തൊടിക വീട്ടിൽ ഷാബി റുസ്റ്റ് (35) നെ എടക്കര പോലീസ് പിടികൂടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും, നിലമ്പൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടതുമായ പ്രതിയെ കോഴിക്കോട് മുക്കത്ത് കെട്ടാങ്ങൽ എന്ന സ്ഥലത്ത് നിന്നും ഇന്ന് പുലർച്ചെയാണ് പ്രത്യേക പോലീസ് സംഘം അതിസാഹസികമായി പിടികൂടിയത്.
Global
വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസ്,* *സ്വർണ്ണം പൊട്ടിക്കൽ കേസുകളിലെ പ്രധാന പ്രതി പോലീസ് പിടിയിൽ.
Author:
ന്യൂസ് ഡെസ്ക്
ന്യൂസ് ഡെസ്ക്
Published on:
19 Aug 2026, 8:30 am
Updated on:
19 Aug 2026, 8:30 am
Follow Us:
YouTube