Loading time...
Global

കാനഡയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്കുള്ള തീരുവ നിര്‍ത്തിവച്ചു . 50 ശതമാനം വന്‍ ഇറക്കുമതി തീരുവയാണ് താത്കാലികമായി നിര്‍ത്തിവച്ചത് . നടപടി മൂന്ന് ദിവസത്തേക്ക്.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 19 Aug 2026, 1:31 pm
Updated on: 19 Aug 2026, 1:31 pm
Share:
Follow Us: YouTube
Feature Image

കാനഡയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്താനിരുന്ന 50 ശതമാനം വന്‍ ഇറക്കുമതി തീരുവ പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. പുതിയ വ്യാപാര കരാറിന്റെ കരട് രേഖകള്‍ അന്തിമഘട്ടത്തിലായതിനാല്‍ മൂന്ന് ദിവസത്തേക്കാണ് തീരുവ നടപ്പിലാക്കുന്നത് തടഞ്ഞുവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി ട്രംപ് നടത്തിയ അവസാന നിമിഷത്തെ ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് തീരുമാനം ഉണ്ടായത്. പുതിയ കരാര്‍ ധാരണയായതോടെ കാനഡയില്‍ നിന്നുള്ള ശതകോടിക്കണക്കിന് ഡോളറിന്റെ ഉല്‍പ്പന്നങ്ങളെ ബാധിക്കുമായിരുന്ന വന്‍ നികുതി ഭീഷണിക്കാണ് താല്‍ക്കാലിക ആശ്വാസമായിരിക്കുന്നത്. ഔദ്യോഗിക രേഖകള്‍ പൂര്‍ത്തിയാകുന്നതോടെ ഓഗസ്റ്റ് 21 അര്‍ദ്ധരാത്രി വരെ തീരുവ നടപ്പിലാക്കില്ലെന്ന് തങ്ങള്‍ക്ക് ഉറപ്പ് ലഭിച്ചതായി കനേഡിയന്‍ ഭരണകൂടവും സ്ഥിരീകരിച്ചു. മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റദ്ദാക്കിയ പ്രശസ്തമായ കിസ്റ്റോണ്‍ എക്‌സ്.എല്‍ എണ്ണ പൈപ്പ്ലൈന്‍ പദ്ധതി ഈ കരാറിന്റെ ഭാഗമായി പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കുമെന്നും ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ കൂട്ടിച്ചേര്‍ത്തു. അതേസമയം, ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതിയുണ്ടെങ്കിലും അന്തിമ കരാറിലെത്താന്‍ ഇനിയും നടപടികള്‍ പൂര്‍ത്തിയാകേണ്ടതുണ്ടെന്ന് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ വ്യക്തമാക്കി.