Loading time...
Global

‘ഓട്ടോ ഡ്രൈവറുടെ മകൾക്ക് എന്തുചെയ്യാൻ കഴിയും?’;അവഗണനകളെ അതിജീവിച്ച് ഏഷ്യൻ ഗെയിംസിൽ ആൻസിക്ക് വെള്ളിത്തിളക്കം

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 28 Sep 2026, 6:25 am
Updated on: 28 Sep 2026, 6:25 am
Share:
Follow Us: YouTube
Feature Image

ഏഷ്യൻ ഗെയിംസിലെ വനിതാ ലോങ് ജംപിൽ വെള്ളിമെഡൽ സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനമായി മാറിയ മലയാളി താരം ആൻസി സോജൻ, തന്റെ കായികജീവിതത്തിനിടെ നേരിട്ട അവഗണനകളും പരിഹാസങ്ങളും തുറന്നുപറഞ്ഞു. ഒരിക്കൽ കഴിവിനെ നിസ്സാരമായി കണ്ടവർക്കും തള്ളിക്കളഞ്ഞവർക്കും മികച്ച പ്രകടനങ്ങളിലൂടെയാണ് താരം മറുപടി നൽകിയത്.

 

‘ഒന്നും ആകില്ല’ എന്ന് പറഞ്ഞ് തന്നെ ഒഴിവാക്കിയവർ നിരവധിയുണ്ടായിരുന്നുവെന്ന് ആൻസി പറഞ്ഞു. ഓട്ടോ ഡ്രൈവറുടെ മകൾക്ക് കായികരംഗത്ത് എന്തുചെയ്യാനാകുമെന്ന തരത്തിൽ ചോദിച്ച് പരിഹസിച്ചവരും ഉണ്ടായിരുന്നുവെന്നും താരം വെളിപ്പെടുത്തി. എന്നാൽ, അത്തരം അഭിപ്രായങ്ങളെയെല്ലാം മറികടന്ന് തനിക്ക് മുന്നേറാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ആൻസി പ്രതികരിച്ചു.

 

കഠിനാധ്വാനവും ദൈവാനുഗ്രഹവുമാണ് ഇന്നത്തെ നേട്ടത്തിന് പിന്നിലെന്നും ലക്ഷ്യബോധത്തോടെ പരിശ്രമിച്ചാൽ പ്രതിബന്ധങ്ങളെ മറികടക്കാൻ കഴിയുമെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആൻസി വ്യക്തമാക്കി.

 

വനിതാ ലോങ് ജംപിൽ 6.53 മീറ്റർ ദൂരം പിന്നിട്ടാണ് ആൻസി വെള്ളിമെഡൽ നേടിയത്. സ്വർണമെഡലിന് വെറും രണ്ട് സെന്റീമീറ്റർ മാത്രം അകലെ നിന്നാണ് താരത്തിന് വെള്ളിയിൽ ഒതുങ്ങേണ്ടിവന്നത്. അവസാന ശ്രമത്തിൽ 6.55 മീറ്റർ ചാടിയ ചൈനീസ് താരമാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

 

വെള്ളിമെഡൽ നേടിയതിൽ ഏറെ സന്തോഷമുണ്ടെങ്കിലും സ്വർണം നഷ്ടമായതിൽ ചെറിയ നിരാശയുണ്ടെന്നും ആൻസി പറഞ്ഞു. മത്സരദിവസത്തെ പ്രതികൂല കാലാവസ്ഥ തന്റെ പ്രകടനത്തെ ഒരു പരിധിവരെ ബാധിച്ചുവെന്നും താരം വ്യക്തമാക്കി. 6.60 മീറ്റർ എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും ആൻസി പറഞ്ഞു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .