Loading time...
Local

സ്കൂളിലേക്ക് പോകുംവഴി പെൺകുട്ടിയെ കടയ്ക്കുള്ളിൽ വലിച്ചിഴച്ച് പീഡനം; 73കാരന് 14 വർഷം തടവ്

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 12 Nov 2026, 9:14 am
Updated on: 12 Nov 2026, 9:14 am
Share:
Follow Us: YouTube
Feature Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടയ്ക്കുള്ളിലേക്ക് ബലംപ്രയോഗിച്ച് വലിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 73കാരന് 14 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അരുവിക്കര വട്ടകുളം ലക്ഷംവീട് സ്വദേശിയായ ശശിധരനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. ജഡ്ജി വി. വിനോദാണ് വിധി പ്രസ്താവിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും നിർദേശിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം അധിക തടവ് അനുഭവിക്കണം.

 

2024ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ അരുവിക്കര ജംക്‌ഷനിൽ ലോട്ടറിക്കട നടത്തുന്ന പ്രതി കടയ്ക്കുള്ളിലേക്ക് ബലംപ്രയോഗിച്ച് വലിച്ചുകയറ്റുകയായിരുന്നു. തുടർന്ന് വാതിൽ അടച്ച് കുട്ടിയോട് ലൈംഗികാതിക്രമം നടത്തി. പെൺകുട്ടി നിലവിളിച്ചതോടെ വാതിൽ തുറന്ന് പുറത്തുവിട്ടു.

സ്കൂളിലെത്തിയ കുട്ടി ഭയന്നുവിറച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക വിവരം അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

 

കേസിൽ പ്രോസിക്യൂഷൻ 19 സാക്ഷികളെ വിസ്തരിക്കുകയും 31 രേഖകളും ഏഴ് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. അന്നത്തെ അരുവിക്കര പൊലീസ് ഇൻസ്പെക്ടർ മുരളീകൃഷ്ണനാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .