Loading time...
Local

കാസർഗോഡ് വീടിന് മുകളിലേക്ക് കുഴൽകിണർ വാഹനം മറിഞ്ഞു; രണ്ടുപേർ മരിച്ചു

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 3 Oct 2026, 4:12 am
Updated on: 3 Oct 2026, 4:12 am
Share:
Follow Us: YouTube
Feature Image

കാസർഗോഡ്  വെള്ളരിക്കുണ്ട് പരപ്പ വെസ്റ്റ് എളേരിയിൽ കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. വരക്കാട് പ്രദേശത്ത് ജയ്സണും കുടുംബവും താമസിക്കുന്ന വാടക വീടിന് മുകളിലേക്കാണ് പുലർച്ചെയോടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം.

 

മധ്യപ്രദേശ് സ്വദേശിയായ ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി മനാസർ എന്നിവരാണ് മരിച്ചത്. ഇരുവരും കുഴൽകിണർ വാഹനത്തിലുണ്ടായിരുന്നവരാണ്.

 

ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. ട്രാക്ടറിന്റെ ക്രെയിൻ വീടിന്റെ ടെറസിൽ തട്ടി നിന്നതിനാൽ വാഹനം പൂർണമായും വീടിന് മുകളിലേക്ക് പതിക്കുന്നത് ഒഴിവായി. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

മരിച്ചവരുടെ മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ സാഹചര്യത്തിൽ അധികൃതർ പരിശോധന നടത്തിവരികയാണ്.

 

പ്രദേശത്ത് മുമ്പും സമാനമായ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിലെ അപകടസാധ്യത സംബന്ധിച്ച് മതിയായ മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തതും സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവവും ആശങ്ക ഉയർത്തുന്നുണ്ട്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .