അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ, ഒരു അമേരിക്കന്‍ സംസ്ഥാനത്തിന്റെ ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായി അനുഭവിക്കാന്‍ കാനഡ ആഗ്രഹിക്കുന്നുവെന്ന പരിഹാസവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാനഡയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം നികുതി ഏര്‍പ്പെടുത്തിയതിന് മറുപടിയായി തിരിച്ചടിയും കാനഡ പ്രഖ്യാപിച്ചിട്ടുണ്ട്.
കാനഡയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി ചര്‍ച്ചകള്‍ നിര്‍ത്തിവെച്ച അമേരിക്കന്‍ നടപടിയെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാരയുദ്ധം രൂക്ഷമായത്. അമേരിക്കയുടെ കര്‍ഷകര്‍ക്ക്‌മേല്‍ കാനഡ കാലങ്ങളായി വന്‍തോതില്‍ നികുതി ചുമത്തുകയാണെന്നും അത് ഇനി അനുവദിക്കില്ലെന്നും ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. അതേസമയം അമേരിക്കയുടെ നീക്കം സാമ്പത്തികമായി കാനഡയെ തകര്‍ക്കാനുള്ള ആക്രമണമാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ആരോപിച്ചു.
അമേരിക്കന്‍ നീക്കത്തിന് പകരമായി സെപ്റ്റംബര്‍ എട്ട് മുതല്‍ അതേ നാണയത്തില്‍ നികുതി ചുമത്തി തിരിച്ചടിക്കുമെന്ന് കാനഡ മുന്നറിയിപ്പ് നല്‍കി. സ്റ്റീല്‍, ഡെയറി, ഇലക്ട്രോണിക്‌സ് മേഖലകളിലെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കാണ് കാനഡ തിരിച്ചടിയായി നികുതി വര്‍ദ്ധിപ്പിക്കുന്നത്. വ്യാപാര കരാറുകളില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പി•ാറുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.