Loading time...
Latest News

വിമാനക്കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി സുപ്രീം കോടതി. നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിലത്തിറക്കണം. വ്യോമയാന ചട്ടങ്ങള്‍ മൂന്ന് ആഴ്ചയ്ക്കകം അന്തിമമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 18 Aug 2026, 11:33 am
Updated on: 18 Aug 2026, 11:33 am
Share:
Follow Us: YouTube
Feature Image

വിമാനയാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും ടിക്കറ്റ് നിരക്കുകളിലെ പകല്‍ക്കൊള്ള തടയുന്നതിലും സുപ്രീം കോടതിയുടെ ശക്തമായ ഇടപെടല്‍. വ്യോമയാന നിയമങ്ങള്‍ കര്‍ശനമായി പാലിക്കാത്ത വിമാനക്കമ്പനികളുടെ സര്‍വീസുകള്‍ നിലത്തിറക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് പരമോന്നത കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. നിര്‍ദിഷ്ട വ്യോമയാന ചട്ടങ്ങള്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് കേന്ദ്രം വ്യക്തമാക്കി. അനിയന്ത്രിതമായ ടിക്കറ്റ് നിരക്കുകള്‍ക്കും സര്‍ചാര്‍ജുകള്‍ക്കും തടയിടാന്‍ സ്വതന്ത്ര നിയന്ത്രണ സംവിധാനം വേണമെന്ന ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ നിര്‍ണ്ണായക മുന്നറിയിപ്പ്.രാജ്യത്തെ വ്യോമയാന മേഖലയിലെ നിരക്ക് വര്‍ധനവും യാത്രാച്ചട്ടങ്ങളും സംബന്ധിച്ച പുതിയ നിയമങ്ങള്‍ മൂന്ന് ആഴ്ചയ്ക്കകം അന്തിമമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.ഭാരതീയ വായുയാന്‍ അധിനിയമം, 2024' അടിസ്ഥാനമാക്കിയുള്ള കരട് ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു. ടിക്കറ്റ് നിരക്കുകളിലെ പെട്ടെന്നുള്ള കൂടുതല്‍, ലഗേജ് ചാര്‍ജുകള്‍, റീഫണ്ട് നയങ്ങള്‍ എന്നിവയില്‍ കൃത്യമായ നിയന്ത്രണങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതി ഇടപെടല്‍. വിഷയം കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി സെപ്റ്റംബര്‍ 7-ലേക്ക് മാറ്റി.