Loading time...
Latest News

സവര്‍ക്കറേക്കുറിച്ചുള്ള പരാമര്‍ശം; സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശക്കേസ് റദ്ദാക്കി സുപ്രീംകോടതി.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 14 Aug 2026, 11:23 am
Updated on: 14 Aug 2026, 11:23 am
Share:
Follow Us: YouTube
Feature Image

വി.ഡി. സവര്‍ക്കറെക്കുറിച്ചുളള വിദ്വേഷ പ്രസംഗക്കേസില്‍ രാഹുലിനെതിരായ കേസും ലഖ്നൗ വിചാരണ കോടതി പുറപ്പെടുവിച്ച സമന്‍സും സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, ഷീല്‍ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.2022-ലെ ഭാരത് ജോഡോ യാത്രയ്ക്കിടെ വി.ഡി. സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം. സവര്‍ക്കറെ വിമര്‍ശിച്ചുകൊണ്ട് വാര്‍ത്താസമ്മേളനം നടത്തുകയും ലഘുരേഖ വിതരണം ചെയ്യുകയും ചെയ്തുവെന്ന് കാണിച്ച് ഒരു അഭിഭാഷകനാണ് ലഖ്നൗ കോടതിയെ സമീപിച്ചത്. രാജ്യത്ത് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചു എന്നാരോപിച്ച്, ഐ.പി.സി 153-എ, 505 വകുപ്പുകള്‍ പ്രകാരമാണ് വിചാരണ കോടതി രാഹുലിന് സമന്‍സ് അയച്ചത്.ലഖ്നൗ സെഷന്‍സ് കോടതിയുടെ ഈ ഉത്തരവിനെതിരെ രാഹുല്‍ നല്‍കിയ ഹര്‍ജി മുന്‍പ് അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് വിഷയം സുപ്രീം കോടതിയിലെത്തുന്നത്.നേരത്തെ, 2025 ഏപ്രിലില്‍ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി സമന്‍സ് നടപടികള്‍ സ്റ്റേ ചെയ്തിരുന്നു. ചരിത്രമറിയാതെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് മുന്നറിയിപ്പ് നല്‍കിയ കോടതി, ഇത് ആവര്‍ത്തിച്ചാല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് കടുത്ത ഭാഷയില്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കേസിന്റെ എല്ലാ തുടര്‍നടപടികളും റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി രാഹുല്‍ ഗാന്ധിക്ക് പൂര്‍ണ്ണ ആശ്വാസം നല്‍കിയിരിക്കുകയാണ്.