ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കോഴിക്കോട് പരിശോധന നടത്തുന്നത്. മുഹമ്മദ് റിയാസ് എംഎല്‍എയുടെ അടുത്ത സുഹൃത്തായ നന്ദുലാലിന്റെ വീട്ടിലടക്കമാണ് പരിശോധന വ്യാപിപ്പിച്ചിരിക്കുന്നത്. ഡിടിപിസി കോഓര്‍ഡിനേറ്ററായിരുന്നു നന്ദുലാല്‍. മാസപ്പടി കേസില്‍ പ്രതികളാക്കപ്പെട്ടവര്‍ക്കെതിരെ ചാര്‍ജ് സമര്‍പ്പിക്കുന്നതിന് മുന്നോടിയായുള്ള അവസാനഘട്ട പരിശോധനയുടെ ഭാഗമായാണ് ഇന്നത്തെ നടപടിയെന്നാണ് സൂചന. കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടക്കുന്നത്. കോടതി അനുമതിയോടെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലുള്‍പ്പെടെ നേരത്തെ ഇഡി പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് വീണയെ രണ്ട് തവണ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയും ചെയ്തിരുന്നു. സ്വത്തുക്കള്‍ അറ്റാച്ച് ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് ഇപ്പോള്‍ വീണ്ടും ഇ.ഡി പരിശോധന നടത്തുന്നതെന്നാണ് വിവരം. സിഎംആര്‍എല്ലില്‍ നിന്ന് യാതൊരു സേവനവും നല്‍കാതെ 2.78 കോടി രൂപ അനധികൃതമായി എക്സാലോജിക് കൈപ്പറ്റിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. സംഭവം കള്ളപ്പണം വെളുപ്പിക്കല്‍ പരിധിയില്‍ ഉള്‍പ്പെടുന്നതാണെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നു. കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകളുടെ പരിശോധന ഇ.ഡി ആരംഭിച്ചിരുന്നു. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിന്റെ 134 അനുബന്ധ രേഖകള്‍ ഇഡിയ്ക്ക് ലഭിച്ചിരുന്നത്. എംഡി ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ എസ് കര്‍ത്താ, മകള്‍ ഷിബി എസ് കര്‍ത്ത, മകന്‍ ശരന്‍ എസ് കര്‍ത്ത, എന്നിവരടക്കം 6 പേരെയാണ് ഇഡി ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്തത്.
Local
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ പ്രതിയായ മാസപ്പടി കേസില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
Author:
ന്യൂസ് ഡെസ്ക്
ന്യൂസ് ഡെസ്ക്
Published on:
18 Aug 2026, 9:34 am
Updated on:
18 Aug 2026, 9:34 am
Follow Us:
YouTube