Loading time...
Global

നേപ്പാൾ പ്രളയം: കാണാതായ 213 ഇന്ത്യക്കാരെ മരിച്ചതായി പ്രഖ്യാപിക്കാൻ നടപടികൾ ആരംഭിച്ചു.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 26 Nov 2026, 1:27 pm
Updated on: 26 Nov 2026, 1:27 pm
Share:
Follow Us: YouTube
Feature Image

നേപ്പാളിലെ ത്രിശൂലി–ഭോട്ടെ കോശി നദീതടങ്ങളിൽ ഓഗസ്റ്റിലുണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് കാണാതായ 213 ഇന്ത്യൻ പൗരന്മാരെ മരിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ നേപ്പാൾ സർക്കാർ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കാണാതായവരുടെ പട്ടിക നേപ്പാളിലെ നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്‌മെന്റ് അതോറിറ്റി (NDRRMA) വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതായി കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി അറിയിച്ചു.

 

പട്ടികയിൽ ഉൾപ്പെടുത്തിയ വിവരങ്ങളിൽ കൂട്ടിച്ചേർക്കലുകളോ ഒഴിവാക്കലുകളോ തിരുത്തലുകളോ ആവശ്യമുണ്ടെങ്കിൽ കുടുംബാംഗങ്ങൾക്ക് പരാതികളും നിർദേശങ്ങളും സമർപ്പിക്കാം. ഇതിനായി ഡിസംബർ 2 വരെ സമയമുണ്ട്. ബന്ധപ്പെട്ട കുടുംബാംഗങ്ങൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

 

ഇമെയിൽ: eoikathmandufloodsupport@gmail.com

മൊബൈൽ: +9779851316807

 

കുടുംബാംഗങ്ങളിൽ നിന്നുള്ള പരാതികളും നിർദേശങ്ങളും പരിഗണിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം നേപ്പാൾ സർക്കാർ പട്ടിക അന്തിമമാക്കുകയും കാണാതായവരെ ഔദ്യോഗികമായി മരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്യും. തുടർന്ന് നേപ്പാളിലെ പ്രാദേശിക അധികാരികളിൽനിന്ന് മരണ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഇന്ത്യൻ എംബസി ആരംഭിക്കും. ഇതിനായി കുടുംബാംഗങ്ങളിൽനിന്ന് കൂടുതൽ വിവരങ്ങളോ രേഖകളോ ആവശ്യമായി വന്നേക്കുമെന്നും എംബസി വ്യക്തമാക്കി.

 

NDRRMA-യുടെ കണക്കുകൾ പ്രകാരം ഓഗസ്റ്റ് 26-ന് ഉണ്ടായ മിന്നൽ പ്രളയത്തിൽ കുറഞ്ഞത് 1,453 പേർ മരിക്കുകയും 5,000-ത്തിലധികം പേരെ കാണാതാകുകയും ചെയ്തിരുന്നു. ഹിമാലയൻ അതിർത്തി മേഖലയിൽനിന്ന് തെക്കോട്ട് ഒഴുകുന്ന ഭോട്ടെ കോശി നദിയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകളും വാഹനങ്ങളും റോഡുകളും പാലങ്ങളും ഒലിച്ചുപോയി. നിരവധി ജലവൈദ്യുത പദ്ധതികൾക്കും പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചിരുന്നു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .