Loading time...
Local

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും ലയണല്‍ മെസിയെയും കേരളത്തില്‍ എത്തിക്കാന്‍ സ്‌പോണ്‍സര്‍ കമ്പനി നടത്തിയ ഇടപാടിന് 22.68 കോടി രൂപയുടെ നികുതിവെട്ടിപ്പ് . തിങ്കളാഴ്ച അന്വേഷണം തുടങ്ങും.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 16 Aug 2026, 6:35 am
Updated on: 16 Aug 2026, 6:35 am
Share:
Follow Us: YouTube
Feature Image

GST നിയോഗിച്ച അഞ്ചംഗ പ്രത്യേക സംഘമാണ് വിഷയത്തില്‍ അന്വേഷണം നടത്തുന്നത്. ഡപ്യൂട്ടി കമ്മിഷണര്‍ സി.ബ്രിജേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വിഷയം കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തുക. 2025 ജൂണിലാണ് ഇടപാടില്‍ സേവനനികുതി അടച്ചിട്ടില്ലെന്നു നികുതി വിഭാഗം കണ്ടെത്തിയത്. തുടര്‍ന്ന് കാഞ്ഞങ്ങാട് ഓഫിസ്, സ്‌പോണ്‍സര്‍ക്ക് 5 തവണ നോട്ടിസ് നല്‍കിയിരുന്നു. ഓഗസ്റ്റില്‍ സ്‌പോണ്‍സര്‍ കമ്പനി ഉടമകള്‍ ഹാജരായെങ്കിലും രേഖകള്‍ കൈമാറിയിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരമാണ് എസ്‌ഐടി രൂപീകരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്. അതേസമയം മെസിയെ കേരളത്തില്‍ എത്തിക്കുന്നതിനായി സ്‌പോണ്‍സര്‍, പണം കൈമാറിയെന്ന് അവകാശപ്പെടുന്ന കളക്ഷന്‍ ഏജന്റും ക്ലിയര്‍ അല്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇക്കാര്യങ്ങളെ കുറിച്ച് പരിശോധിക്കുമ്പോഴാണ്, സമാന ആരോപണം, കളക്ഷന്‍ ഏജന്റായ ടൂര്‍ പ്രൊഡ് എന്റര്‍ നേരിടുന്നുണ്ടെന്ന വിവരം പുറത്തെത്തുന്നത്. യുഎസില്‍ നിയമവിരുദ്ധ സാമ്പത്തിക ഇടപാട് നടത്തിയതിലാണ് കന്പനി അന്വേഷണം നേരിട്ടത്. ഈ പശ്ചാത്തലം പരിശോധിക്കാതെയാണ് പണമിടപാടിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. അതുകൊണ്ട് തന്നെ കമ്പനിയുടെ മുന്‍കാലങ്ങളിലെ പ്രധാന നികുതിവെട്ടിപ്പുകളും സാമ്പത്തിക ക്രമക്കേടുകളും ഡപ്യൂട്ടി കമ്മിഷണറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും.