Loading time...
Latest News

സംസ്ഥാനത്ത് ഇന്ന് മുതല്‍ കേരള പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ചുമതല ഇന്‍സ്‌പെക്ടര്‍മാരില്‍ നിന്ന് വീണ്ടും എസ്ഐമാര്‍ക്ക് കൈമാറും.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 14 Aug 2026, 8:40 am
Updated on: 14 Aug 2026, 8:40 am
Share:
Follow Us: YouTube
Feature Image

ഇന്ന് മുതല്‍ സംസ്ഥാനത്ത് പോലീസ് സ്റ്റേഷന്‍ ചുമതലകള്‍ ഇന്‍സ്‌പെക്ടര്‍മാരില്‍ നിന്ന് എസ്.ഐ. മാര്‍ക്ക് കൈമാറും. സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ എന്ന സംവിധാനത്തിന് കിഴില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കിയ അധികാര പദവിക്കാണ് ഇതോടെ മാറ്റം വരുന്നത്. 2017ല്‍ പിണറായി സര്‍ക്കാരിന്റെ കാലത്താണ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്റ്റേഷന്റെ അധികാര ചുമതലകള്‍ നല്‍കി പുതിയ പരിഷ്‌കാരം നടപ്പിലാക്കിയത് . ഇതിലാണ് ആഭ്യന്തിര മന്ത്രി രമേശ് ചെന്നിത്തല പുതിയ ഉത്തരവ് ഇറക്കി മാറ്റം വരുത്തിയത്. പോലീസിനെ കൂടുതല്‍ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന 'എന്‍ന്റെ പോലീസ് സ്റ്റേഷന്‍' പദ്ധതിയിലൂടെയാണ് പ്രസ്തുത മാറ്റം ആഭ്യന്തിര വകുപ്പ് നടപ്പാക്കുന്നത്. തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ നടന്ന സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിച്ചു. . പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനരീതിയിലും പൊതുജനങ്ങളോടുള്ള സമീപനത്തിലും മാറ്റം കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രകാരം 419 സ്റ്റേഷനുകളില്‍ എസ.എച്ച്.ഓ പദവി ഇനി സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ആയിരിക്കും. അതില്‍ 63 സ്റ്റേഷനുകളിലെ എസ് . എച് . ഓ പദവി വനിതകള്‍ക്കാണ് എന്ന സവിശേഷതയും ഉണ്ട്. എന്നാല്‍ പദ്ധതിയില്‍നിന്ന് ചില അതിപ്രധാന സ്റ്റേഷനുകളെ ഒഴിവാക്കിയിട്ടുണ്ട്. ആ സഷനുകളിലെ ഉത്തരവാദിത്തം ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് തന്നെ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ മുല്ലപ്പെരിയാര്‍ സ്റ്റേഷനിലെ എസ് . എച് . ഓ ചുമതല ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും വഹിക്കുക.