Loading time...
Global

ആഗോള ആണവസുരക്ഷയുടെ അടിത്തറ തകർക്കുന്ന നിലപാട് . ട്രംപിന്റെ നടപടികളെ വിമർശിച്ച് ഇറാൻ

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 23 Aug 2026, 8:46 am
Updated on: 23 Aug 2026, 8:46 am
Share:
Follow Us: YouTube
Feature Image

ആഗോള ആണവസുരക്ഷയുടെ അടിത്തറ തകർക്കുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റേതെന്ന് ഇറാൻ ആരോപിച്ചു.
ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായിയാണ് ട്രംപിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

ഇറാനെതിരായ ആക്രമണങ്ങൾ മറ്റ് രാജ്യങ്ങൾക്ക് ആണവായുധങ്ങൾ സ്വന്തമാക്കാനുള്ള താൽപര്യം വർധിപ്പിച്ചെന്നും റെസായി ആരോപിച്ചു.
യുഎസിന്റെ ആക്രമണം തടയാൻ ഐഎഇഎയിലെയും എൻപിടിയിലെയും അംഗത്വം പര്യാപ്തമല്ലെന്നാണ് രാജ്യങ്ങൾ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇറാനെതിരായ ആക്രമണത്തോടെയുള്ള ട്രംപിന്റെ വീണ്ടുവിചാരമില്ലാത്ത നടപടികൾ ലോകമെമ്പാടുമുള്ള ആളുകളിൽ ആണവായുധം സ്വന്തമാക്കാനുള്ള മോഹം വർധിപ്പിച്ചെന്നാണ് റെസായിയുടെ ആരോപണം.
പ്രത്യേകിച്ച്, യുഎസിൽനിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഐഎഇഎയിലും എൻപിടിയിലുമുള്ള അംഗത്വം മതിയാവില്ലെന്ന് കണ്ടതോടെയാണ് ഈ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു.

ആണവ സുരക്ഷയ്ക്ക് പകരം ആണവ അരക്ഷിതാവസ്ഥയാണ് ട്രംപ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്നും റെസായി വിമർശിച്ചു.
ആണവ സുരക്ഷയുമായി ബന്ധപ്പെട്ട മുഴുവൻ അന്താരാഷ്ട്ര സുരക്ഷാനിർദേശങ്ങളും ഇറാൻ അംഗീകരിക്കുകയും പാലിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻപിടി അംഗമായ ഇറാൻ എല്ലാത്തരം പരിശോധനകൾക്കും സമ്മതിച്ചിട്ടുണ്ടെന്നും റെസായി പറഞ്ഞു. ആണവ ചട്ടങ്ങളോട് മറ്റേതൊരു രാജ്യത്തേക്കാളും പ്രതിബദ്ധത ഇറാനുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാനെതിരായ അമേരിക്കൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ആണവസുരക്ഷ സംബന്ധിച്ച ഈ വിമർശനവുമായി ഇറാൻ രംഗത്തെത്തിയത്. ആണവ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അന്താരാഷ്ട്ര സംവിധാനങ്ങൾ തന്നെ അപര്യാപ്തമാണെന്ന ചിന്ത മറ്റ് രാജ്യങ്ങളിൽ വളരുന്നുവെന്നാണ് റെസായി പറയുന്നത്.