ഇന്തോനേഷ്യയിൽ ഭൂചലനം . 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കുറഞ്ഞത് അഞ്ചു പേർ മരിച്ചു . ദുരന്തത്തിൽ നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു . സുനാമി മുന്നറിയിപ്പിനെ തുടർന്ന് നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി .
കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കുറഞ്ഞത് രണ്ട് പേർ മരിച്ചതായി യുഎസ് ജിയോളജിക്കൽ സർവേയും ഇന്തോനേഷ്യൻ അധികൃതരും അറിയിച്ചു. ഇതിനെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകുകയും നൂറുകണക്കിന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.
ദ്വീപിന്റെ വടക്കൻ തീരത്ത്, എൻഡേയിൽ നിന്ന് ഏകദേശം 68 കിലോമീറ്റർ വടക്കുപടിഞ്ഞാറായി, ആഴം കുറഞ്ഞ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം സ്ഥിതി ചെയ്തിരുന്നതായി യുഎസ്ജിഎസ് അറിയിച്ചു. ആദ്യത്തെ ഭൂചലനത്തിന് ശേഷം അതേ പ്രദേശത്ത് ശക്തമായ തുടർചലനങ്ങളും ഉണ്ടായി, അതിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഒന്ന് ഉൾപ്പെടുന്നു.
ഒരു പുരുഷനും ഒരു സ്ത്രീയുമാന് മരണപ്പെട്ടത് എന്നാണ് റിപ്പോർട്ട് . മരണസംഖ്യ കൂടാനുള്ള സാധ്യത ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു .
ഭൂകമ്പത്തെ തുടർന്ന് സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്തോനേഷ്യയിലെ കാലാവസ്ഥാ നിരീക്ഷണ ജിയോഫിസിക്സ് ഏജൻസി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും 19 മുതൽ 30 സെന്റീമീറ്റർ വരെ സുനാമി തിരമാലകൾ ഉണ്ടായതായി അധികൃതർ അറിയിച്ചു.