Loading time...
Local

ബിടെക് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് മുന്നില്‍ ഒടുവില്‍ മാനേജ്മെന്റ് മുട്ടുമടക്കി.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 18 Aug 2026, 8:32 am
Updated on: 18 Aug 2026, 8:32 am
Share:
Follow Us: YouTube
Feature Image

കോതമംഗലം മാര്‍ അത്താനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് മുന്നില്‍ ഒടുവില്‍ മാനേജ്മെന്റ് മുട്ടുമടക്കി. വിദ്യാര്‍ത്ഥി സംഘടനകളും സഹപാഠികളും ഉന്നയിച്ച പ്രധാന ആവശ്യങ്ങളെല്ലാം രേഖാമൂലം അംഗീകരിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പുനല്‍കിയതോടെയാണ് ദിവസങ്ങള്‍ നീണ്ട പ്രതിഷേധ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. അരുണാചല്‍ പ്രദേശ് സ്വദേശിയായ മിച്ചി മര്‍പ്പു എന്ന സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ കഴിഞ്ഞ ശനിയാഴ്ചയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളേജിലെ കടുത്ത 'ഇയര്‍ ബാക്ക്' നയവും അതുമൂലമുണ്ടായ മാനസിക സമ്മര്‍ദ്ദവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വ്യക്തമാക്കുന്ന കത്ത് പൊലീസിന് ലഭിച്ചിരുന്നു. സ്വയംഭരണ പദവിയുള്ള ഈ കോളേജില്‍, മറ്റ് സാങ്കേതിക സര്‍വ്വകലാശാല കോളേജുകളില്‍ 18 ക്രെഡിറ്റ് മതിയെന്നിരിക്കെ 22 ക്രെഡിറ്റ് വേണമെന്ന കടുംപിടുത്തമാണ് വിദ്യാര്‍ത്ഥിയെ ഇയര്‍ ബാക്കിലേക്ക് നയിച്ചത് . ഉന്നത വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് അനുനയ നീക്കം നടന്നത് . വിദ്യാര്‍ത്ഥികളുടെ എല്ലാ ആവശ്യങ്ങളും മാനേജ്‌മെന്റ് അംഗീകരിച്ചു . ഗേറ്റിനു പുറത്ത് ഇന്നും വിദ്യാര്‍ത്ഥികളുടെ ധപ്രതിഷേധം നടന്നു . വാക്കാല്‍ മാത്രം പോരാ രേഖ മൂലം വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നതി മാനേജ്‌മെന്റ് അഞ്ചിന് കാര്യങ്ങള്‍ അംഗീകരിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തു , എന്നാല്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിയുടെ മരണത്തിനുള്ള ഉത്തരവാദിത്വം മാനേജ്‌മെന്റ് ഏറ്റെടുക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട് .