കരൂര്‍ ദുരന്തബാധിതര്‍ക്ക് ജോലി നല്‍കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനത്തില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി.ദുരന്തങ്ങളില്‍ ഇരയാകുന്നവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസവും നഷ്ടപരിഹാരവും നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലേ എന്ന് ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ടവര്‍ക്ക് ജോലി നല്‍കുന്നതിനെ എതിര്‍ക്കാന്‍ മറ്റുള്ളവര്‍ക്ക് എന്ത് അവകാശമാണുള്ളതെന്നും കോടതി നിരീക്ഷിച്ചു.2025 സെപ്റ്റംബറിലാണ് ടിവികെയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരണപ്പെട്ടത്. തുടര്‍ന്ന് അധികാരത്തിലെത്തിയ മുഖ്യമന്ത്രി വിജയ്, ജൂലൈ ആദ്യവാരത്തില്‍ മരണപ്പെട്ടവരുടെ 32 ബന്ധുക്കള്‍ക്ക് നിയമന ഉത്തരവ് കൈമാറുകയായിരുന്നു.എന്നാല്‍ സമത്വത്തിനുള്ള അവകാശത്തിന്റെയും പൊതുനിയമനങ്ങളിലെ തുല്യാവസരത്തിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതി ഈ നിയമനങ്ങള്‍ റദ്ദാക്കിയത്. ഇതിനെതിരെയെത്തിയ ഹര്‍ജിയിലാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. കേസില്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
Local
കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കിയ നടപടി റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
Author:
ന്യൂസ് ഡെസ്ക്
ന്യൂസ് ഡെസ്ക്
Published on:
14 Aug 2026, 8:52 am
Updated on:
14 Aug 2026, 8:52 am
Follow Us:
YouTube