Loading time...
Local

പോക്‌സോ കേസിലെ സാക്ഷി പറഞ്ഞതിലുള്ള വൈരാഗ്യം; അയൽവാസിയെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം, പ്രതി അറസ്റ്റിൽ

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 6 Oct 2026, 5:06 am
Updated on: 6 Oct 2026, 5:06 am
Share:
Follow Us: YouTube
Feature Image

പോക്‌സോ കേസിൽ സാക്ഷി പറഞ്ഞതിലുള്ള വൈരാഗ്യത്തെ തുടർന്ന് അയൽവാസിയെ വീട്ടുമുറ്റത്ത് കയറി കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.തൃശൂർ വടക്കേക്കാട് സ്വദേശി ഷെക്കീർ (34) ആണ് വടക്കേക്കാട് പോലീസിന്റെ പിടിയിലായത്. നേരത്തെ പോക്‌സോ കേസിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ഷെക്കീർ.

 

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ വടക്കേക്കാട് നാലാം കല്ലിലാണ് ആക്രമണം നടന്നത്. വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറിയ പ്രതി വടക്കേക്കാട് സ്വദേശി ലോഹിതാക്ഷനെ (53) കരിങ്കല്ലുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലോഹിതാക്ഷൻ ചികിത്സയിലാണ്.

 

വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രതിക്കെതിരെ വധശ്രമം, പോക്‌സോ, കഞ്ചാവ് കടത്ത് ഉൾപ്പെടെ 12-ഓളം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

 

കുന്നംകുളം കോടതിയിൽ ഹാജരാക്കിയ ഷെക്കീറിനെ ചാവക്കാട് സബ് ജയിലിൽ റിമാൻഡ് ചെയ്തു. എസ്.ഐ. അബ്ദുൽ സലീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.സി.പി.ഒമാരായ ഹരികുമാർ, ജിതിൻ, സി.പി.ഒമാരായ നസൽ, പ്രതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .