Loading time...
Local

മാസപ്പടി കേസ് : പിണറായി വിജയന്റെ അപ്പീലിൽ വാദം ബുധനാഴ്ച്ച. പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രീകോടതി .

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 19 Oct 2026, 9:31 pm
Updated on: 19 Oct 2026, 9:31 pm
Share:
Follow Us: YouTube
Feature Image

മാസപ്പടി കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീലിൽ സുപ്രീം കോടതി ബുധനാഴ്ച വാദം കേൾക്കും. ഹർജികൾ പരിഗണിക്കുന്നതിനായി സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. പിണറായി വിജയൻ, മകൾ ടി. വീണ, മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവരാണ് കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചത്. വിജിലൻസ് കേസ് എടുക്കാൻ ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീൽ. ആരോപണവിധേയരെ കേൾക്കാതെയുള്ള ഉത്തരവ് നിലനിൽക്കില്ലെന്നായിരുന്നു വാദം. എന്നാൽ ഡിവിഷൻ ബെഞ്ച് ഇടപെടാൻ തയ്യാറായില്ല. ഇതോടെയാണ് സുപ്രീംകോടതിയിലേക്ക് പോയത്.

 

82 വയസ്സ് പിന്നിട്ട മുതിർന്ന രാഷ്ട്രീയ നേതാവായ പിണറായി വിജയന് അറസ്റ്റ് സാധ്യതയുണ്ടെന്നും അതുകൊണ്ട് തന്നെ വെള്ളിയാഴ്ച തന്നെ കേസ് പരിഗണിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പ്രത്യേക ബെഞ്ച് രൂപീകരിച്ച് വാദം കേൾക്കുന്നത് പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പ് നൽകിയിരുന്നു.അതേസമയം, മാസപ്പടി കേസിൽ ഇ.ഡി അന്വേഷണം അതിവേഗമാക്കി. പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ സ്വകാര്യ വസതിയിലെത്തി സമൻസ് ചുവരിൽ പതിപ്പിച്ചു. വരുന്ന വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. ഈ സാഹചര്യത്തിൽ വിജിലൻസ് അന്വേഷണത്തിന് സ്റ്റേ ലഭിക്കുമോ എന്നത് നിർണ്ണായകമാണ്. ബുധനാഴ്ചത്തെ വാദത്തിൽ കേന്ദ്രസർക്കാരിന്റെ അഭിഭാഷകരും നേരിട്ട് ഹാജരായേക്കും.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .