Loading time...
Local

‘നഗ്നയായി വീഡിയോ കോൾ ചെയ്യണം’; ഭീഷണിപ്പെടുത്തി യുവതിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന് പരാതി, യുവാവ് അറസ്റ്റിൽ

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 7 Oct 2026, 4:26 am
Updated on: 7 Oct 2026, 4:26 am
Share:
Follow Us: YouTube
Feature Image

വിവാഹിതയായ യുവതിയെ ഭീഷണിപ്പെടുത്തി നഗ്നയായി വീഡിയോ കോൾ ചെയ്യിച്ചെന്നും ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്നും പരാതിയിൽ യുവാവ് അറസ്റ്റിൽ. തിമിരിയിലെ തെയ്യം കലാകാരനായ ലിജേഷ് (39) ആണ് പരിയാരം പൊലീസിന്റെ പിടിയിലായത്.

 

ജൂലൈയിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നതെന്നാണ് പരാതി. യുവതിയെ ഫോണിൽ ബന്ധപ്പെട്ട പ്രതി നഗ്നയായി വാട്‌സ്ആപ്പ് വീഡിയോ കോൾ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറയുന്നു. യുവതി വീഡിയോ കോൾ ചെയ്തതിന് പിന്നാലെ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ എടുത്തുവെച്ച പ്രതി ഇവ പുറത്തുവിടുമെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.

 

തുടർന്ന് വീണ്ടും വീഡിയോ കോൾ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവതി വിസമ്മതിച്ചു. എന്നാൽ പ്രതി നിരന്തരം പിന്തുടർന്ന് ഭീഷണിപ്പെടുത്തുകയും യുവതിയുടെ നഗ്നചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചുനൽകുകയും ചെയ്തെന്നാണ് പരാതി.

 

ലിജേഷ് സമാനമായ രീതിയിൽ നിരവധി സ്ത്രീകളെ വലയിലാക്കിയിട്ടുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളുടെ മൊബൈൽ ഫോണിൽനിന്ന് നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ കണ്ടെത്തിയതായും സൂചനയുണ്ട്. ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.

 

യുവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചവരെയും കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പരാതികൾ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .