Loading time...
Local

17,000 അടി ഉയരത്തിൽ ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റു

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 8 Oct 2026, 4:35 am
Updated on: 8 Oct 2026, 4:35 am
Share:
Follow Us: YouTube
Feature Image

പട്നയിൽ നിന്ന് ലഖ്‌നൗവിലേക്ക് പോയ ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വെച്ച് മിന്നലേറ്റു. വിമാനത്തിന്റെ മുൻഭാഗത്തെ നോസ് റാഡോമിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് വിമാനം ലഖ്‌നൗ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

 

ഇൻഡിഗോയുടെ 6E925 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 104 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

 

ലഖ്‌നൗവിലേക്ക് ഇറങ്ങുന്നതിനിടെയാണ് വിമാനം മോശം കാലാവസ്ഥ നേരിട്ടത്. മിന്നലേറ്റ വിവരം പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയും സാഹചര്യം നിയന്ത്രിച്ച് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു. നിശ്ചയിച്ച സമയത്തേക്കാൾ ഏകദേശം എട്ട് മിനിറ്റ് നേരത്തെയാണ് വിമാനം ലാൻഡ് ചെയ്തത്.

 

ലാൻഡിങ്ങിന് ശേഷം നടത്തിയ പരിശോധനയിലാണ് വിമാനത്തിന്റെ മുൻഭാഗത്തെ കേടുപാടുകൾ വ്യക്തമായത്. തുടർന്ന് വിമാനം സർവീസിൽ നിന്ന് മാറ്റി വിശദമായ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കി.

 

ലഖ്‌നൗവിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാർക്കായി ഇൻഡിഗോ മറ്റൊരു വിമാനം ഏർപ്പെടുത്തി. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ പരിശോധനകളും അനുമതികളും ലഭിച്ചതിന് ശേഷമേ കേടുപാടുകൾ സംഭവിച്ച വിമാനം വീണ്ടും സർവീസിന് ഉപയോഗിക്കൂ.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .