Loading time...
Latest News

‘പൊലീസാണ്’ എന്ന് വ്യാജേന അടുത്തെത്തി, കത്തി കഴുത്തിൽവെച്ച് ഭീഷണി; 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 26 Sep 2026, 5:44 am
Updated on: 26 Sep 2026, 5:48 am
Share:
Follow Us: YouTube
Feature Image

ഡൽഹിയിൽ പൊലീസുകാരെന്ന വ്യാജേന 17കാരിയെ പീഡിപ്പിച്ചെന്ന് പരാതി; മൂന്ന് പേർ അറസ്റ്റിൽ.

ഡെൽഹിയിലെ കൽക്കാജിക്ക് സമീപമുള്ള ആസ്ത കുഞ്ച് പാർക്കിൽ പൊലീസുകാരെന്ന വ്യാജേന എത്തിയ മൂന്ന് പേർ 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സംഭവത്തിൽ അസിഫ്, ഹേമന്ത് സിങ്, സഹോദരൻ മുകേഷ് സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 21നാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. 

 

ജന്മദിനത്തിൽ കൽക്കാജി ക്ഷേത്രത്തിലെത്തിയ പെൺകുട്ടി 17കാരനായ സുഹൃത്തിനൊപ്പം പിന്നീട് ആസ്ത കുഞ്ച് പാർക്കിലെത്തുകയായിരുന്നു. പാർക്കിലെത്തിയതിന് പിന്നാലെ മൂന്ന് പേർ ഇവരെ സമീപിച്ച് തങ്ങൾ പൊലീസുകാരാണെന്ന് പരിചയപ്പെടുത്തിയെന്നാണ് പരാതി. ഇരുവരും പ്രായപൂർത്തിയാകാത്തവരാണെന്നും പാർക്കിൽ തെറ്റായ കാര്യങ്ങൾ ചെയ്യുകയാണെന്നും ആരോപിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

 

തുടർന്ന് പെൺകുട്ടിയെയും സുഹൃത്തിനെയും വേർപെടുത്തി. പെൺകുട്ടിയെ പാർക്കിലെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി മൂന്ന് പേരും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് എഫ്.ഐ.ആറിലെ മൊഴി. തോക്കും കത്തിയും കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി മൊഴി നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. 

 

സംഭവത്തിന് ശേഷം ഇരുവരുടെയും മൊബൈൽ ഫോണുകൾ തിരികെ നൽകിയ പ്രതികൾ ആരോടും വിവരം പറയരുതെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. തുടർന്ന് പെൺകുട്ടി സുഹൃത്തിനോട് വിവരം പറയുകയും സുഹൃത്ത് പൊലീസിൽ വിളിച്ച് അറിയിക്കുകയും ചെയ്തു.

 

പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞു. അസിഫിനെ പിടികൂടുന്നതിനിടെ വെടിവെപ്പുണ്ടായെന്നും തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു. ഹേമന്ത് സിങ്ങിനെയും സഹോദരൻ മുകേഷിനെയും പിന്നീട് അറസ്റ്റ് ചെയ്തു. മൂന്ന് പ്രതികളെയും കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. 

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .